HOME
DETAILS
MAL
കാസര്‍കോട് നഗരസഭാ യോഗത്തില്‍ ബഹളം
backup
August 29 2016 | 21:08 PM
കാസര്‍കോട്: 2013 - 14 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ചോര്‍ന്നതായി ആരോപിച്ച് കാസര്‍കോട് നഗരസഭാ യോഗത്തില്‍ ബഹളം. പ്രതിപക്ഷമാണ് ഇക്കാര്യം ഉന്നയിച്ചത്. ഭരണപക്ഷവും ഉദ്യോഗസ്ഥരും അറിഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു.റിപ്പോര്‍ട്ട് ചോര്‍ത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നു പറഞ്ഞ് ഭരണപക്ഷവും ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റതോടെ ബഹളം നിയന്ത്രണാതീതമായി.
റിപ്പോര്‍ട്ട് ചോര്‍ന്നത് ഭരണപക്ഷത്തിന്റെ കെടുകാര്യസ്ഥതയ്ക്കു തെളിവാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."