ആള്‍ക്കൂട്ട ആക്രമണം; കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വിദേശ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യന്‍ പൗരന്മാര്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിരവധി പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പരുക്കേറ്റതിന് പിന്നാലെയാണ് നിര്‍ദ്ദേശം.
'വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. സ്ഥിതിഗതികള്‍ നിലവില്‍ ശാന്തമാണ്, പക്ഷേ വിദ്യാര്‍ത്ഥികള്‍ക്ക് വീടിനുള്ളില്‍ തന്നെ തുടരാനും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദ്ദേശിക്കുന്നു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ 0555710041 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. എംബസിയുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു.
ആക്രമണത്തില്‍ മൂന്ന് പാക് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്.
മേയ് 13ന് കിര്‍ഗിസ്താന്‍ വിദ്യാര്‍ഥികളും ഈജിപ്ഷ്യന്‍ വിദ്യാര്‍ഥികളും തമ്മിലുണ്ടായ അക്രമത്തിന്റെ വീഡിയോ ഓണ്‍ലൈനിലൂടെ വ്യാപകമായി പ്രചരിച്ചതാണ് പ്രശ്‌നം വഷളാകാന്‍ കാരണമെന്ന് പാക് എംബസി പറഞ്ഞു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ താമസിക്കുന്ന ബിഷ്‌കെക്കിലെ ഹോസ്റ്റലുകളെയാണ് ജനകൂട്ടം ലക്ഷ്യംവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."