വിദ്യാഭ്യാസ മന്ത്രിയുടെ സമീപനം വിദ്യാര്‍ഥി സമൂഹത്തോടുള്ള വെല്ലുവിളി: എം.എസ്.എഫ്
പാലക്കാട്: ഓണമെത്തിയിട്ടും വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ പാഠപുസ്തകമില്ലാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സമീപനം കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിനോടുള്ള വെല്ലുവിളിയാണെന്ന് എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ പറഞ്ഞു. വിഷയം മന്ത്രിയെ ധരിപ്പിച്ചപ്പോള്‍ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരേ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ 10ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് സമീപം പൊലിസ് തടഞ്ഞു.
പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക, വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ്മാര്‍ക്ക് എടുത്തുകളയാനുള്ള ശ്രമം അവസാനിപ്പിക്കുക, അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന വാഗ്ദാനം പാലിക്കുക, സ്വാശ്രയ മെഡിക്കല്‍ രംഗത്തെ ഉയര്‍ന്ന ഫീസ് പിന്‍വലിക്കുക, പോസ്റ്റ് മെട്രിക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച നടത്തിയത്. ജില്ലാ പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷനായി. ജനറല്‍സെക്രട്ടറി ഷറഫു പിലാക്കല്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എം ഹമീദ് മുഖ്യാതിഥിയായിരുന്നു. മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം പി.പി അന്‍വര്‍സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എം.എസ്.എഫ് നേതാക്കളായ ഫസല്‍ നെല്ലായ, നജീബ് തങ്ങള്‍, കെ.എം ഷിബു, ടി. മെഹബൂബ്, ബിലാല്‍ കുന്നത്ത്, എ.കെ.എ ജസീല്‍, മുന്‍സൂര്‍ പാലത്തിങ്ങല്‍, ജന്‍സര്‍ പരുതൂര്‍, റഫീഖ് ചെര്‍പ്പുളശ്ശേരി, വി.എം റാഷിദ്, ഷാക്കിര്‍ കരിമ്പ, ഹക്കീം മനക്കത്തൊടി, ഇല്ല്യാസ് കുന്നുംപുറം, സഫ് വാന്‍ ഹാരിസ്, അമീന്‍ റാഷിദ്, ഷാക്കിര്‍ മേപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."