കാനഡ സ്റ്റുഡന്റ് വിസ: ഓഫ്‌ലൈൻ അപേക്ഷ സമർപ്പിക്കാം: ലളിതമായ നടപടി ക്രമങ്ങൾ, അറിയേണ്ടതെല്ലാം
വിദേശ പഠനത്തിന് മികച്ചൊരു ചോയിസ് ആണ് കാനഡ. ലോകപ്രശസ്ത സർവ്വകലാശാലകൾ മികച്ച അക്കാദമിക് നിലവാരത്തോടെ പ്രവർത്തിക്കുന്ന രാജ്യം കൂടിയാണിത്. ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് കാനഡ ഉറപ്പു നൽകുന്നത്. അതുകൊണ്ടാണ് ഉപരിപഠനം ആഗ്രഹിക്കുന്ന അന്തർദേശീയ തലത്തിലുള്ള വിദ്യാർഥികൾക്ക് കാനഡ എന്നും മികച്ചൊരു തെരഞ്ഞെടുപ്പാവുന്നത്. സമീപകാലത്ത് കാനഡയിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മറ്റു രാജ്യങ്ങളിൽനിന്ന് കാനഡയിൽ ഉപരിപഠനത്തിന് എത്തുന്നവരുടെ തോത് കൂടിക്കൊണ്ടിരിക്കുകയാണ്.
കാനഡയിൽ എങ്ങനെയാണ് സ്റ്റുഡന്റ് വിസയ്ക്കുള്ള അപേക്ഷ പ്രക്രിയകൾ എന്ന് അറിഞ്ഞിരിക്കണം. ഓഫ്‌ലൈൻ, ഓൺലൈൻ അപേക്ഷകൾ ഉണ്ട്. ഇതിൽ ഓഫ്‌ലൈൻ അപേക്ഷകളുടെ നടപടിക്രമങ്ങൾ പരിശോധിക്കാം.
ഓഫ് ലൈൻ അപേക്ഷിക്കുമ്പോൾ ഐആർസിസി കാനഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പ്രവേശന പ്രക്രിയകൾ വിശദമായി വായിക്കുകയാണ് ആദ്യം വേണ്ടത്. വെബ്സൈറ്റിൽ മാതൃരാജ്യമോ അപേക്ഷിക്കുന്ന ഏരിയയോ തിരഞ്ഞെടുത്താൽ അപേക്ഷാ കേന്ദ്രത്തെ കുറിച്ചും മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും ആക്സസ് ചെയ്യാൻ സാധിക്കും. കാനഡയ്ക്ക് പുറത്തു തയ്യാറാക്കിയ പഠനാനുമതി അപേക്ഷാഫോറം (IMM 1294) ഡൗൺലോഡ് ചെയ്യണം. ഇത് വാലിഡ് ആണെന്ന് ഉറപ്പുവരുത്തുകയും വേണം.
ഇതിന്റെ വാലിഡിറ്റി ചെക്ക് ചെയ്യാൻ വലത് കോർണറിൽ വാലിഡ് ആണെന്ന് പ്രദർശിപ്പിച്ചിരിക്കുന്നതു കാണാം. കൂടാതെ വാലിഡ് ആണെങ്കിൽ അടിയിൽ ബാർകോഡ് ഉൾപ്പെടുത്തിയിട്ടുണ്ടാവും. ശേഷം ഈ ഫോം പ്രിന്റ് ചെയ്തെടുത്ത് പൂരിപ്പിക്കുക. പൂരിപ്പിച്ച ഫോമിനൊപ്പം എല്ലാ രേഖകളും ഉൾപ്പെടുത്തി പ്രാദേശിക അപേക്ഷ കേന്ദ്രത്തെ ബന്ധപ്പെടണം. അപേക്ഷാഫീസ് ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കാവുന്നതാണ്. അപ്ലിക്കേഷൻ പാക്കേജിനൊപ്പം പണമടച്ചത് തെളിയിക്കുന്ന ഔദ്യോഗിക രസീതും ചേർക്കണം. ഇനി അവസാനമായി പൂരിപ്പിച്ച അപേക്ഷാഫോറം എല്ലാ രേഖകളും സഹിതം പ്രാദേശിക കേന്ദ്രത്തിൽ നേരിട്ട് സമർപ്പിക്കുക. ഇവർ പിന്നീട് അപേക്ഷ കാനഡ എംബസിയിലേക്കോ ഹൈക്കമ്മീഷനിലേക്കോ പ്രോസസിങിനായി കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."