റഈസിക്ക് പതിനായിരങ്ങളുടെ യാത്രാമൊഴി; വിങ്ങിപ്പൊട്ടി ഇറാന്‍, ഖബറടക്കം നാളെ ജന്മനാട്ടില്‍
തെഹ്‌റാന്‍: ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസി, വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിന്‍, മറ്റു നാലു പേര്‍ എന്നിവരുടെ വിലാപയാത്രയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. അപകടം നടന്ന പ്രദേശത്തിനടുത്തുള്ള നഗരമായ തബ്രീസില്‍ ആയിരങ്ങള്‍ ഇറാന്‍ പ്രസിഡന്റിന് വിടനല്‍കി.
റഈസിയുടെ മൃതദേഹം തബ്രീസിലെ വിലാപയാത്രക്ക് ശേഷം ശീഈ മുസ്‌ലിംകളുടെ പുണ്യനഗരിയായ ഖൂമിലേക്ക് കൊണ്ടുപോയി. അവിടെയും വിലാപയാത്രയും മയ്യിത്ത് നിസ്‌കാരവും നടത്തും. തുടര്‍ന്ന് തെഹ്‌റാനിലെ ഗ്രാന്റ് മുസല്ല മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടത്തും. ജന്മനാടായ കിഴക്കന്‍ ഇറാനിലെ മഷാഹദിലാണ് നാളെ രാത്രി ഖബറടക്കം നടത്തുക. അമീര്‍ അബ്ദുല്ലാഹിനിന്റെ മൃതദേഹവും ഖൂമിലും തെഹ്‌റാനിലുമെത്തിക്കും.
അതിനിടെ രാജ്യത്ത് അഞ്ചു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടന പ്രകാരം 50 ദിവസത്തിനകം പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ജൂണ്‍ 28 ന് ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല പ്രസിഡന്റ് മുഹമ്മദ് മുക്ബാര്‍ പറഞ്ഞു.
ഇടക്കാല പ്രസിഡന്റ്, ജുഡിഷ്യറി ചീഫ് ഗൊലാംഹുസൈന്‍ മുഹ്്‌സിനി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബക്കര്‍ ഖാലിബാഫ്, നിയമകാര്യ വൈസ് പ്രസിഡന്റ് മുഹമ്മദ് ദഹ്ഖാന്‍, ഇറാന്‍ ഭരണഘടനാ സമിതി, ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയാണ് അസര്‍ബൈജാന്‍ അതിര്‍ത്തിയിലെ ഹെലികോപ്ടര്‍ അപകടത്തില്‍ റഈസിയും സംഘവും കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."