മദ്യമയക്കുമരുന്ന് ലോബികള്‍ക്കെതിരേ ജനകീയ കൂട്ടായ്മ അനിവാര്യം: എസ്.വൈ.എസ്
തൃശൂര്‍: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന മദ്യ, മയക്കുമരുന്ന് ലോബികള്‍ക്കെതിരെ ജനകീയ കൂട്ടായ്മ അനിവാര്യമാണെന്ന് സുന്നി യുവജന സംഘം തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളെ കൂടി ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ഈ ദുശ്ശക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വിമുഖത കാണിച്ചാല്‍ പുതിയ തലമുറ ആര്‍ക്കും രക്ഷപ്പെടുത്താന്‍ കഴിയാത്ത വിധം നാശത്തിലേക്ക് ആപതിക്കുമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ശറഫുദ്ദീന്‍ മൗലവി വെന്മേനാട് അധ്യക്ഷനായി. പി.കെ.എം അഷ്‌റഫ് സാഹിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, ട്രഷറര്‍ ആര്‍.എസ് മുഹമ്മദ് മോന്‍, വര്‍ക്കിങ് സെക്രട്ടറി പി.പി മുസ്തഫ മുസ്‌ലിയാര്‍, ആര്‍.ഇ.എ നാസര്‍, ആര്‍.കെ ഇസ്മാഈല്‍, ഉമ്മര്‍ ചക്കനാത്ത്, എന്‍.കെ അബ്ദുല്‍ കാദര്‍ മാസ്റ്റര്‍, സി.പി മുഹമ്മദ് ഫൈസി, മൊയ്തുണ്ണി ഹാജി തൈക്കാട്, ഉസ്മാന്‍ മുസ്‌ലിയാര്‍ ആറ്റൂര്‍, ടി.കെ.എ കബീര്‍ ഫൈസി, ഉമര്‍ ഹാജി പൊന്നേത്ത്, അബ്ദുറഹ്മാന്‍ പഴയന്നൂര്‍, എ.കെ ബക്കര്‍ കടപ്പുറം, കെ.എ സദക്കത്തുല്ല മാസ്റ്റര്‍, വി.എം ഇല്‍യാസ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."