ഫിഷ് റോസ്റ്റ് ഉണ്ടാക്കാം അതും കിടിലന്‍ ടേസ്റ്റില്‍
മീന്‍ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാവില്ല. രുചിയുള്ള ഭക്ഷണം കഴിക്കണമെങ്കില്‍ നമുക്ക് മീന്‍ വേണം. പ്രോട്ടീന്‍ സമ്പന്നമാണ് മത്സ്യം. മീനും തക്കാളിയും ചേര്‍ത്ത് നല്ലൊരു റോസ്റ്റ് തയ്യാറാക്കിയാലോ..! ഇത് ചപ്പാത്തിക്കും ചോറിനുമൊക്കെ വളരെ ടേസ്റ്റിയായി കഴിക്കാം.
ആവശ്യമുള്ള ചേരുവകള്‍
മുള്ളില്ലാത്ത മീന്‍ -500
തക്കാളി 3
സവാള 2
ഇഞ്ചി വെളുത്തുള്ളി
പേസ്റ്റ് -കാല് ടീസ്പീണ്‍
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി- കാല് ടീസ്പൂണ്‍
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില -2 തണ്ട്
മല്ലിയില- കുറച്ച്
ഉണ്ടാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് സവള ഇട്ട് വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളിയും അല്പം ഉപ്പും കൂടെ ചേര്‍ത്ത് ഒന്നുകൂടെ വഴറ്റുക. ഇനി തീ കുറച്ചുവച്ച് മസാലപ്പൊടികള്‍ ചേര്‍ക്കുക. അതിലേക്ക് മീന്‍ കൂടിയിട്ട ശേഷം ഒന്ന് അടച്ചു വേവിക്കുക. ചെറുതീയിലാണ് വേവിക്കേണ്ടത്. തീഓഫ് ചെയ്തതിനു ശേഷം കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് ഒന്നിളക്കി മൂടിവയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."