HOME
DETAILS

നോണ്‍സ്റ്റിക് പാത്രങ്ങളില്‍ പോറലുകളുണ്ടാവാതിരിക്കാന്‍ ഇതാ അഞ്ച് ടിപ്‌സുകള്‍

  
May 23, 2024 | 10:52 AM

5 Tips To Save Non-Stick Utensils From Unwanted Scratches

മണ്‍പാത്രങ്ങളും സ്റ്റീല്‍, അലൂമിനിയം, ഇരുമ്പ് പാത്രങ്ങളുണ്ടെങ്കിലും നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. ഭക്ഷണങ്ങള്‍ ഒട്ടിപ്പിടിക്കാതിരിക്കുന്നതും എളുപ്പത്തില്‍ ക്ലീന്‍ ചെയ്യാമെന്നതുമാണ് ഇതിന് പ്രധാനകാരണം. മാത്രമല്ല ഇവയില്‍ പാചകം ചെയ്യുമ്പോള്‍ കുറച്ച് എണ്ണ ഉപയോഗിച്ചാല്‍ മതിയെന്നതും നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഇഷ്ടപ്പെടാനൊരു കാരണമാണ്. 

എന്നാല്‍ പലരും നോണ്‍സ്റ്റിക് പാത്രത്തിന്റെ കോട്ടിങ് നശിച്ചാലും ഇവ ഉപയോഗിക്കാറുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും നമുക്കറിയാം. നോണ്‍സ്റ്റിക് പാത്രങ്ങളില്‍ പെട്ടന്ന് പോറല്‍ വരാതിരിക്കാനായി എന്തെല്ലാം ശ്രദ്ധിക്കാമെന്ന് നമുക്ക് നോക്കാം. 

  • കൂടിയ തീയില്‍ പാചകം ചെയ്യരുത്. നോണ്‍സ്റ്റിക്ക് പാനുകളില്‍ പാചകം ചെയ്യുമ്പോള്‍, കോട്ടിംഗിന്റെ കേടുപാടുകള്‍ കുറയ്ക്കുന്നതിന്, തീ മീഡിയം അല്ലെങ്കില്‍ ലോ യില്‍ ഉപയോഗിക്കുക.
  • സ്‌പോഞ്ച് ഉപയോഗിച്ച് മൃദുവായി നോണ്‍സ്റ്റിക് പാത്രങ്ങള്‍ കഴുകാം. കട്ടിയുള്ളതോ സ്റ്റീലിന്റെയോ സ്‌ക്രബ്ബറുകള്‍ ഉപയോഗിക്കുന്നത് ഇവയില്‍ പോറലുകളുണ്ടാക്കാം.
  • നോണ്‍സ്റ്റിക് പാത്രങ്ങള്‍ എപ്പോഴും കഴുകി ഉണക്കി സൂക്ഷിക്കുക. ഇവ അടുക്കിവെക്കുമ്പോള്‍ മറ്റുള്ള പാത്രങ്ങളില്‍ തട്ടി പോറലുകളുണ്ടാവാതിരിക്കാന്‍  ടിഷ്യൂ പേപ്പറുകളോ കിച്ചണ്‍ പേപ്പറോ ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കുക.
  • പോറലുകള്‍ കുറയ്ക്കുന്നതിന് നോണ്‍സ്റ്റിക്ക് വിഭവങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ സിലിക്കണ്‍ സ്പൂണുകളും തടികൊണ്ടുള്ള കുക്കിംഗ് സ്പൂണുകളും ഉപയോഗിക്കുക.
  • ചൂടുള്ള നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ വെള്ളത്തില്‍ ഇടുന്നത് ഒഴിവാക്കുക, കാരണം ഇത് കേടുപാടുകള്‍ വര്‍ദ്ധിപ്പിക്കും. അവ കഴുകുന്നതിന് മുന്‍പ് തണുക്കാന്‍ അനുവദിക്കുക. ആവശ്യമെങ്കില്‍ ചൂട് തണിഞ്ഞ ശേഷം കുതിര്‍ത്തുവെക്കുക. ശേഷം കഴുകുക. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  13 hours ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  13 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  14 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  14 hours ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  15 hours ago
No Image

പോർച്ചുഗൽ ഇതിഹാസം വീണു: ചരിത്രത്തിൽ ആദ്യമായി ആ ദുരന്തം റൊണാൾഡോയ്ക്ക്; ലോകകപ്പ് യോഗ്യതയ്ക്ക് തിരിച്ചടി

Football
  •  15 hours ago
No Image

നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ 9 ആയി, 30 പേർക്ക് പരിക്ക്

National
  •  15 hours ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു 

Kerala
  •  15 hours ago
No Image

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

International
  •  16 hours ago
No Image

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ

crime
  •  16 hours ago