ദുബൈ കെയേഴ്‌സുമായി കൈ കോര്‍ത്ത് അറക്കല്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്
ദുബൈ: ദുബൈ കെയേഴ്‌സുമായി കൈ കോര്‍ത്ത് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അറക്കല്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്. അറക്കല്‍ ജ്വല്ലറിയുടെ ശാഖകളില്‍ നടക്കുന്ന വില്‍പനയുടെ നിശ്ചിത ശതമാനം ദുബൈ കെയേഴ്‌സ് ആഗോള തലത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറും. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂം ഗ്‌ളോബല്‍ ഇനീഷ്യേറ്റീവിന്റ നേതൃത്വത്തില്‍ നല്‍കുന്ന പദ്ധതിയാണ് ദുബൈ കെയേഴ്‌സ്.
സ്ഥാപനം മുറുകെ പിടിക്കുന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് മൗലികാവകാശമായ വിദ്യാഭ്യാസം ആഡംബരമായി അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ സമൂഹത്തിന്റെ ഉന്നമനത്തിന് കൈത്താങ്ങാവാന്‍ തീരുമാനിച്ചതെന്ന് അറക്കല്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അധികൃതര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമാണ് പുരോഗതിയുടെയും വളര്‍ച്ചയുടെയും അടിസ്ഥാനമെന്ന തിരിച്ചറിവില്‍ നിന്നാണ് ഏത് സാഹചര്യത്തില്‍ വളരുന്ന കുട്ടികള്‍ക്കും വിദ്യാഭ്യാസമെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന ദുബൈ കെയേഴ്‌സുമായി സഹകരിക്കുന്നതെന്ന് അറക്കല്‍ ചെയര്‍മാന്‍ തന്‍വീര്‍ സി.പി പറഞ്ഞു. ഈരംഗത്ത് ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് അറക്കല്‍ ഗോല്‍ഡ് & ഡയമണ്ട്‌സും ദുബൈ കെയേഴ്‌സുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേരിലേക്ക് വിദ്യാഭ്യാസ സഹായമെത്തിക്കാന്‍ ദുബൈ കെയേഴ്‌സിന് ഇതു വരെ കഴിഞ്ഞിട്ടുണ്ട്.മുഴുവന്‍ പ്രതിസന്ധികളെയും അതിജീവിച്ച് നിരാലംബരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും വളര്‍ച്ചയും എത്തിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാന്‍ അറക്കല്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പോലൊരു സ്ഥാപനവുമായി സഹരിക്കുന്നത് ആവേശകരമാണെന്ന് ദുബൈ കെയേഴ്‌സ് പാര്‍ട്ണര്‍ഷിപ് വിഭാഗം ഡയരക്ടര്‍ അമല്‍ അല്‍ റദ പറഞ്ഞു. സമൂഹത്തെ നിര്‍മാണാത്മകായ മാറ്റങ്ങളിലേക്ക് നയിക്കാനും സമൂഹത്തിന് സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാനും ഇത്തരം സഹകരണങ്ങള്‍ക്ക് കഴിയുമെന്ന് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."