അന്വേഷണ സംഘത്തിന് മുന്നില്‍ മെയ് 31ന് കീഴടങ്ങും; ക്ഷമ ചോദിച്ച് പ്രജ്വല്‍ രേവണ്ണയുടെ വിഡിയോ സന്ദേശം
ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മെയ് 31ന് കീഴടങ്ങുമെന്ന് ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ. താന്‍ മൂലം കുടുംബത്തിനും പാര്‍ട്ടിക്കും ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമചോദിക്കുന്നതായും പ്രജ്വല്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ പ്രജ്വല്‍ ഒളിവിലാണ്.താന്‍ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. 26ന് വിദേശത്തേക്ക് പോകുമെന്ന് നേരത്തേ തീരുമാനിച്ചതാണ്. കുടുംബത്തെ ഇത് അറിയിച്ചിരുന്നില്ല. ജര്‍മനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാന്‍ സമയം ചോദിച്ചതെന്നും പ്രജ്വല്‍ പറഞ്ഞു.
അതേസമയം തന്നെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പ്രജ്വല്‍ ആരോപിച്ചു. മെയ് 31ന് രാവിലെ 10 മണിക്ക് എസ്ഐടിക്ക് മുമ്പാകെ ഹാജരാകും. വിചാരണ നേരിടും. നിയമപോരാട്ടം നടത്തി സത്യം തെളിയിക്കും. ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നും പ്രജ്വല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."