HOME
DETAILS

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; യദുവിന്റെ ഹരജി കോടതി തള്ളി

  
Web Desk
May 27, 2024 | 3:37 PM

mayor driver case court rejected yadus plea

 


മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ക്കെതിരായ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ ഇതുവരെയുള്ള റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടും പ്രോസിക്യൂട്ടറുടെ വാദവും അംഗീകരിച്ചാണ് കോടതി നടപടി.

യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയില്‍ സാഹചര്യ തെളിവുകള്‍ക്കായി സംഭവം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ബസ്സും കാറും ഓടിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. ബസ്സിലെ ഡ്രൈവര്‍ ആംഗ്യം കാണിച്ചാല്‍ മുന്നില്‍ പോകുന്ന വാഹനത്തിലെ യാത്രക്കാര്‍ക്ക് കാണാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രി പട്ടം പ്ലാമൂട് മുതല്‍ പി എം ജി വരെയാണ് സംഭവം പുനരാവിഷ്‌കരിക്കുന്ന പരിശോധന നടന്നത്.

നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മേയര്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. ഡ്രൈവര്‍ യദു ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലെടുത്ത കേസിലായിരുന്നു രഹസ്യമൊഴി നല്‍കിയത്.

 

ലൈംഗിക ചേഷ്ടയോടെ ആക്ഷന്‍ കാണിച്ചതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞതും ഡ്രൈവറുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. 'പട്ടം പ്ലാമൂട് റോഡില്‍ യാത്ര ചെയ്യുമ്പോള്‍ ഇടതുഭാഗത്ത് കൂടി കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്ത് വരികയായിരുന്നു. ഞാനും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു കാറിന്റെ പിന്നില്‍ ഉണ്ടായിരുന്നത്. ഗ്ലാസിലൂടെ തിരിഞ്ഞ് നോക്കുമ്പോള്‍ ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഈവിധം പെരുമാറിയപ്പോള്‍ ആശങ്കപ്പെട്ടുപോയി. തുടര്‍ന്ന് പാളയത്തുവെച്ചാണ് കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറുമായി സംസാരിച്ചത്. വളരെ മോശമായാണ് അദ്ദേഹം പെരുമാറിയതെന്നാ'യിരുന്നു ആര്യാ രാജേന്ദ്രന്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരുന്നത്.

മേയര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത് പോലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലൈംഗികചേഷ്ട കാണിച്ചാല്‍ കാറിലിരുന്ന് കാണാന്‍ സാധിക്കുമോയെന്ന നിര്‍ണ്ണായക പരിശോധനയാണ് സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ് നടത്തിയിരിക്കുന്നത്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായ പശ്ചാത്തലത്തില്‍ മേയറുടെ ആരോപണം തെളിയിക്കാന്‍ കഴിയുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളുടെ ദേഷ്യവും നിരാശയും ഇപ്പോള്‍ അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്; ഐ.എസ്.എല്‍ പുനരാരംഭിക്കണം,ഫുട്‌ബോള്‍ ഫെഡറേഷനോട് സുനില്‍ ഛേത്രിയും താരങ്ങളും

Football
  •  a month ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചു; നാല് ജില്ലകളില്‍ ജലവിതരണം തടസ്സപ്പെടും 

Kerala
  •  a month ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്;  ഇന്ധനം തീര്‍ന്നു; ചുരം ആറാം വളവില്‍ വീണ്ടും ലോറി കുടുങ്ങി

Kerala
  •  a month ago
No Image

പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവം; വാതിൽ തുറന്നിട്ടോ എന്ന് പരിശോധിക്കും, മരണകാരണം ക്യാപ്ചർ മയോപ്പതിയെന്ന് ലൈഫ് വാർഡൻ

Kerala
  •  a month ago
No Image

'അവൾ എന്നെ ചതിക്കുകയായിരുന്നു'; പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ നടുറോഡിൽ വെച്ച് കുത്തി കൊലപ്പെടുത്തി; പ്രതി പിടിയിൽ

crime
  •  a month ago
No Image

മികച്ച വളര്‍ച്ചാ നിരക്കുമായി ലുലു റീടെയ്ല്‍; 2025ലെ ആദ്യ 9 മാസങ്ങളിലായി 53,220 കോടി രൂപയുടെ വരുമാന നേട്ടം

Business
  •  a month ago
No Image

ഡൽഹി സ്‌ഫോടനം: നാല് കുട്ടികളുടെ പിതാവ്, 22 കാരനായ കച്ചവടക്കാരന്‍, ഇറിക്ഷാ ഡ്രൈവര്‍... ഇരകളെല്ലാം സാധാരണക്കാര്‍

National
  •  a month ago
No Image

ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെ അഴിമതിയുടെയും അസൗകര്യങ്ങളുടെയും പിടിയിൽ അകപ്പെടും; മംദാനിയുടെ ഭരണത്തെ വിമർശിച്ച് ശതകോടീശ്വരൻ

International
  •  a month ago
No Image

എസ്.ഐ.ആര്‍; ബി.എല്‍.ഒമാരെ വട്ടംകറക്കി പുതിയ നിര്‍ദേശങ്ങള്‍

Kerala
  •  a month ago
No Image

തിരുവനന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു

oman
  •  a month ago