HOME
DETAILS

ഭവനരഹിതരായവര്‍ താമസിച്ച ടെന്റുകള്‍ക്ക് മേല്‍ ബോംബിട്ട് 45 പേരെ കൊന്നു; ഇസ്‌റാഈല്‍ ഭീകരതയ്‌ക്കെതിരേ ആഗോള പ്രതിഷേധം

  
Muqthar
May 27 2024 | 17:05 PM

Rafah carnage prompts global condemnation

ഗസ്സ സിറ്റി: അഭയാര്‍ഥി ക്യാംപുകള്‍ ആക്രമിച്ച് കുട്ടികളും സ്ത്രീകളും അടക്കം 45 പേരെ കൊലപ്പെടുത്തിയ ഇസ്‌റാഈല്‍ ക്രൂരതയ്‌ക്കെതിരേ കൈക്കോര്‍ത്ത് ലോകം. ശക്തമായ ഭാഷയിലാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ നടപടിയെ ലോകം അപലപിച്ചത്. രാജ്യാന്തരമര്യാദയുടെയും മനുഷ്യാവകാശനിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇസ്‌റാഈലിന്റെ നടപടിയെന്ന് സഊദി വിദേശകാര്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഒരുനിലയ്ക്കും സ്വീകരിക്കാന്‍ കഴിയാത്തതാണ് ഗസ്സയിലെ മാനുഷികസാഹചര്യം. വിഷയത്തില്‍ രാജ്യാന്തരസമൂഹം ഒന്നടങ്കം രംഗത്തുവരണമെന്നും സഊദി ആഹ്വാനംചെയ്തു.

ഇസ്‌റാഈല്‍ തുടര്‍ച്ചയായി യുദ്ധക്കുറ്റം ആവര്‍ത്തിക്കുകയാണെന്ന് ജോര്‍ദ്ദാന്‍ പ്രതികരിച്ചു. റഫായിലെ ആക്രമണം അവസാനിപ്പിക്കണമെന്നും മേഖലയില്‍നിന്ന് ഇസ്‌റാഈല്‍ പിന്‍മാറണമെന്നുമുള്ള രാജ്യാന്തരകോടതിയുടെ ഉത്തരവിന് പിന്നാലെയുണ്ടായ ആക്രമണം അവരുടെ കൊടും ക്രൂരതയ്ക്ക് തെളിവാണ്. എല്ലാ മര്യാദകളും മാനുഷികമൂല്യങ്ങളും കാറ്റില്‍പ്പറത്തുന്നതാണ് ഇസ്‌റാഈല്‍ നടപടിയെന്നും ജോര്‍ദ്ദാന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ അറബ് ലീഗും മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും വ്യത്യസ്ത വാര്‍ത്താകുറിപ്പുകള്‍ ഇറക്കി ഇസ്‌റാഈല്‍ നടപടിയെ അപലപിച്ചു.  

ഇത് യുദ്ധക്കുറ്റമാണെന്നും ഇസ്‌റാഈല്‍ തുടരുന്ന യുദ്ധക്കുറ്റങ്ങളുടെ തെളിവുകളായി ഇപ്പോഴത്തെ ആക്രമണം രാജ്യാന്തര കോടതിയില്‍ സമര്‍പ്പിക്കുമെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബ്ദുല്‍ ഗെയ്ത് പറഞ്ഞു. ഇസ്‌റാഈല്‍ തുടരുന്ന കടന്നാക്രമണങ്ങളില്‍ രാജ്യാന്തരസമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് അറബ് പാര്‍ലമെന്റും ചൂണ്ടിക്കാട്ടി.

അഭയംതേടി ക്യാംപുകളില്‍ കഴിയുന്ന നിരപരാധികള്‍ക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം ഭീകരമാണെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ബ്യു.എ) പ്രസ്താവനയില്‍ പറഞ്ഞു. 

ഇസ്‌റാഈല്‍ എത്രയും വേഗം വെടിനിര്‍ത്തണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. ഒപ്പം എല്ലാ ബന്ദികളും മോചിപ്പിക്കപ്പെടണം. കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്ന മനസ്സാക്ഷിയില്ലാത്ത ഈ ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.

അതിഭീകരമായ ഇത്തരം ആക്രമണങ്ങള്‍ ഇസ്‌റാഈല്‍ തുടരുന്ന യുദ്ധക്കുറ്റങ്ങള്‍ക്കുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവെല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. രാജ്യാന്തര നിയമങ്ങളും മര്യാദകളും ഇസ്‌റാഈല്‍ പാലിക്കണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലിനെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരാന്‍ ഏത് ശ്രമവും നടത്തുമെന്ന് തുര്‍ക്കി പ്രതികരിച്ചു. ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആണെന്നും തുര്‍ക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

അതേസമയം, ഏഴരമാസമായി ഫലസ്തീനില്‍ ഇസ്‌റാഈല്‍ തുടരുന്ന കടന്നാക്രമണത്തിനിടെ, ഗസ്സയില്‍ കഴിഞ്ഞുപോയത് രക്തരൂഷിതമായ 24 മണിക്കൂര്‍. ഞായറാഴ്ച രാത്രിയും ഇന്ന് പകലുമായി നിരവധി ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ സൈന്യം ഫലസ്തീനെ ലക്ഷ്യംവച്ച് നടത്തിയത്. ഈജിപ്തിനോട് ചേര്‍ന്നുള്ള റഫായിലെ അഭയാര്‍ഥി ക്യാംപിന് നേരെ ഇസ്‌റാഈല്‍ െൈസന്യം നടത്തിയ ബോംബ് വര്‍ഷത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും. 65 പേര്‍ക്ക് പരുക്കേറ്റു.

ആക്രമണംമൂലം ഭവനരഹിതരായവര്‍ കൂട്ടമായി താമസിച്ചുവരികയായിരുന്ന ടെന്റുകള്‍ക്ക് മുകളിലേക്കാണ് സയണിസ്റ്റ് സൈന്യം മിസൈല്‍ വര്‍ഷിച്ചത്. ഗസ്സയില്‍ എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരകവ് നിലനില്‍ക്കെയാണ്, കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കുരിതിക്കിരയാക്കുന്നത് ഇസ്‌റാഈല്‍ തുടരുന്നത്.

എട്ട് മിസൈലുകളാണ് ക്യാംപിനെ ലക്ഷ്യംവച്ചത്. കൂടുതല്‍ പേരും ടെന്റിനുള്ളില്‍ കിടന്ന് പൊള്ളലേറ്റാണ് മരിച്ചതെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. യു.എന്‍ ക്യാംപ് പ്രവര്‍ത്തിക്കുന്ന ടെന്റുകളാണ് ആക്രമിക്കപ്പെട്ടത്. പ്ലാസ്റ്റിക്ക് ഷീറ്റുകളും മുളകളും കൊണ്ട് നിര്‍മിച്ചവയായിരുന്നു ടെന്റുകള്‍. മിസൈല്‍വര്‍ഷമുണ്ടായതോടെ ഇവ നൊടിയിടയില്‍ അഗ്നിവിഴുങ്ങി. ഇക്കാരണത്താല്‍ മിക്കവരും ടെന്റുകള്‍ക്കുള്ളില്‍ കിടന്ന് പൊള്ളലേറ്റ് ദാരുണമായാണ് മരിച്ചത്. മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

ഗസ്സയില്‍ എവിടെയും സുരക്ഷിതമല്ലെന്നാണ് ഇപ്പോഴത്തെ ആക്രമണത്തില്‍നിന്ന് വ്യക്തമാകുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജബലിയ, നുസൈരിയ്യാത്ത്, ഗാസ സിറ്റി എന്നിവിടങ്ങളിലും കനത്ത ആക്രമണണങ്ങളാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട്‌ചെയ്തത്. 

നുസൈരിയ്യാത്തില്‍ മൂന്ന് ഫലസ്തീന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിക്കുകയായിരുന്ന വാഹനം ഇസ്‌റാഈല്‍ മിസൈലാക്രമണത്തില്‍ തകര്‍ക്കുകയായിരുന്നു. 

Rafah carnage prompts global condemnation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  19 minutes ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  33 minutes ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  7 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  9 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  9 hours ago