HOME
DETAILS

'ദാരുണമായ പിഴവ്' റഫയിലെ അഭയാര്‍ഥി ക്യാംപില്‍ 45 പേരെ കൊന്നു തള്ളിയ ബോംബാക്രമണത്തില്‍ നെതന്യാഹുവിന്റെ പ്രതികരണം 

  
Farzana
May 28 2024 | 04:05 AM

'Terrible mistake' Netanyahu's response to Rafah refugee camp bombing that killed 45 people

'ദാരുണമായ പിഴവ്'. കഴിഞ്ഞ ദിവസം റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണതത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണമാണിത്. സംഭവത്തില്‍ ലോക രാജ്യങ്ങള്‍ ഒന്നായി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നെതന്യാഹു പ്രതികരിച്ചത്. 

മര്‍മപ്രധാനമായ കേന്ദ്രമായിരുന്നു അത്. എന്നാലും അവിടെയുള്ള സാധാരണക്കാരെ സംരക്ഷിക്കാനാവശ്യമായ മുഴുവന്‍ മുന്‍കരുതലുകളും എടുത്തിരുന്നു. ഹമാസിനോടുള്ള പോരാട്ടത്തിനിടെ നിരപരാധികള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും ഇസ്‌റാഈല്‍ പ്രതിരോധ സേന ചെയ്യുന്നുണ്ട്' തങ്ങള്‍ ചെയ്ത കണ്ണില്ലാ ക്രൂരതയെ പാര്‍ലമെന്‍രില്‍ നടത്തിയ പ്രസംഗത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ന്യായീകരിച്ചു. 

സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കുക എന്ന ലക്ഷ്യമിട്ട് പത്തു ലക്ഷത്തോളം ആളുകളെ റഫയില്‍ നിന്ന് ഒഴിപ്പിച്ചതാണ്. എന്നാല്‍ ചിലത് നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ചിലകാര്യങ്ങള്‍ ദാരുണമായി സംഭവിച്ചു- നതെന്യാഹു ചൂണ്ടിക്കാട്ടി. 

ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കും വരെ യുദ്ധത്തില്‍ നിന്ന് പിന്‍മാറില്ലെന്നും സയണിസ്റ്റ് പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അതിന് ശേഷം എന്തെങ്കിലും നിഗമനത്തില്‍ എത്തിച്ചേരുക എന്നതാണ് തങ്ങളുടെ നയമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. 

ഈജിപ്തിനോട് ചേര്‍ന്നുള്ള റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം വീണ്ടും ബോംബിട്ടത്. 45 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. 250ഓളം പേര്‍ക്ക് പരുക്കേറ്റു. 

ആക്രമണംമൂലം ഭവനരഹിതരായവര്‍ കൂട്ടമായി താമസിച്ചുവരികയായിരുന്ന ടെന്റുകള്‍ക്ക് മുകളിലേക്കാണ് സയണിസ്റ്റ് സൈന്യം മിസൈല്‍ വര്‍ഷിച്ചത്. ഗസ്സയില്‍ എത്രയുംവേഗം ആക്രമണം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ്, കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കുരുതിക്കിരയാക്കുന്നത് ഇസ്‌റാഈല്‍ തുടരുന്നത്.
എട്ട് മിസൈലുകളാണ് ക്യാംപിനെ ലക്ഷ്യംവച്ചത്. കൂടുതല്‍പേരും ടെന്റിനുള്ളില്‍ കിടന്ന് പൊള്ളലേറ്റാണ് മരിച്ചതെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എന്‍ ക്യാംപ് പ്രവര്‍ത്തിക്കുന്ന ടെന്റുകളാണ് ആക്രമിക്കപ്പെട്ടത്. പ്ലാസ്റ്റിക്ക് ഷീറ്റുകളും മുളകളും കൊണ്ട് നിര്‍മിച്ചവയായിരുന്നു ടെന്റുകള്‍. മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം: ഇസ്രാഈൽ-യൂറോപ്യൻ യൂണിയൻ കരാറിൽ ധാരണ

International
  •  21 hours ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  21 hours ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  a day ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  a day ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  a day ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  a day ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  a day ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  a day ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  a day ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  a day ago