HOME
DETAILS
MAL
നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യുവ വനിത ഡോക്ടറെ പാമ്പ് കടിച്ചെന്ന് സംശയം; ആശുപത്രിയിലേക്ക് മാറ്റി
May 28 2024 | 06:05 AM
പാലക്കാട്: നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. ചൊവ്വാഴ്ച്ച രാവിലെ ഏഴോടെയാണ് സംഭവം.
ട്രെയിനിന്റെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു ഗായത്രി. പുറത്തിറങ്ങിയ തന്നെ പാമ്പ് കടിച്ചെന്നും ബെര്‍ത്തില്‍ പാമ്പുള്ളതായും ഇവര്‍ പറഞ്ഞു.
പാമ്പിനെ കണ്ടതായി യാത്രക്കാരും അറിയിച്ചു. റെയില്‍വേ പരിശോധനയും അന്വേഷണവും ആരംഭിച്ചു. യുവതിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."