HOME
DETAILS

2023ലെ ലണ്ടന്‍ പ്രസംഗത്തില്‍ സവര്‍ക്കറെ അധിക്ഷേപിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ പൂനെ പൊലിസ് റിപ്പോര്‍ട്ട്

  
Web Desk
May 28 2024 | 06:05 AM

Rahul Gandhi defamed Savarkar in 2023 London Speech

പൂനെ: 2023ല്‍ ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വി.ഡി സവര്‍ക്കറെ അപമാനിച്ചെന്ന് പൂനെ പൊലിസിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പൂനെ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. 

സവര്‍ക്കറുടെ അനന്തരവനയ സത്യകി അശോക് സവര്‍ക്കറാണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൂനെ പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയക്കുമെന്ന് ജസ്റ്റിസ് അക്ഷി ജയിന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ ഐ.പി.സി 499, 500 വകുപ്പുകള്‍ പ്രകാരം നടപടി വേണമെന്ന് ആവശ്യപ്പെട്ട് സത്യകി സവര്‍ക്കര്‍ കഴിഞ്ഞ ഏപ്രിലിലാണ് കോടതിയെ സമീപിച്ചത്. സത്യകി സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിശ്രംബൗഗ് പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു.

താനും അഞ്ചോ ആറോ സുഹൃത്തുക്കളും ചേര്‍ന്ന് ഒരു മുസ്‌ലിമിനെ മര്‍ദിച്ചപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് വി.ഡി സവര്‍ക്കര്‍ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട് എന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യകി പരാതി നല്‍കിയത്. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും സവര്‍ക്കര്‍ എവിടെയും അങ്ങനെ എഴുതിയിട്ടില്ലെന്നും സത്യകി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ആരോപണം പൂര്‍ണമായി കളവും കെട്ടിച്ചമച്ചതുമാണെന്നും സത്യകിയുടെ പരാതിയില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago