'സുഡാപി ഫ്രം ഇന്ത്യ' സൈബര്‍ ആക്രമണങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമായി ഷെയിന്‍ നിഗം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമായി ഷെയിന്‍ നിഗം. കഫിയ തലയില്‍ കെട്ടി 'സുഡാപി ഫ്രം ഇന്ത്യ' എന്ന കാപ്ഷനോടെയുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കിയിരിക്കുകയാണ് ഷെയ്ന്‍.
ഒരു അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദനെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഷെയ്‌നിനെതിരായ അറ്റാക്കിന് കാരണം.
ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ പ്രചാരണാര്‍ഥം നല്‍കിയ അഭിമുഖങ്ങളിലൊന്നിലായിരുന്നു പ്രതികരണം. നടി മഹിമ നമ്പ്യാരും നടന്‍ ബാബുരാജും അടക്കമുള്ളവര്‍ ഇതില്‍ പങ്കെടുത്തിരുന്നു. മഹിമ നമ്പ്യാര്‍ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ ഉണ്ടെന്നും താന്‍ രണ്ടാമത്തെ ജോഡിയുടെ ആരാധികയാണെന്നും അവതാരക പറഞ്ഞിരുന്നു. തനിക്കും അതാണ് ഇഷ്ടമെന്ന് പറഞ്ഞ ഷെയ്ന്‍, താന്‍ മഹി-ഉംഫിയുടെ ആളാണെന്നും പറഞ്ഞിരുന്നു. ഇതാണ് ചിലര്‍ വിവാദമാക്കിയത്.
വിവാദത്തിന് പിന്നാലെ വിശദീകരണവും ഷെയ്ന്‍ നല്‍കിയിരുന്നു. അഭിമുഖത്തിന്റെ മുഴുവന്‍ വിഡിയോ കാണാതെ പലരും അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവര്‍ക്ക് എന്റെ വാക്കുകള്‍ അവസരമായി എന്ന ഒറ്റക്കാരണം കൊണ്ടാണ് വിശദീകരണം നല്‍കുന്നതെന്ന് പറഞ്ഞ ഷെയിന്‍ നിഗം, അത്തരക്കാരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളുമെന്നും തള്ളണമെന്നും ഇത് ഷെയിന്‍ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്‌ഗോപിയുടെയും ഒക്കെ നാട് തന്നെയാണെന്നും കുറിച്ചു.
അടുത്ത ദിവസങ്ങളിലായി മമ്മുട്ടിക്കെതിരേയും സൈബര്‍ ആക്രമണം നടന്നിരുന്നു. പുഴു എന്ന സിനിമയെ ചൊല്ലിയായിരുന്നു അത്. ഫലസ്തീനെ പിന്തുണച്ച് എല്ലാ കണ്ണുകളും റഫയില്‍ എന്ന സ്റ്റോറിയിട്ട ദുല്‍ഖര്‍ സല്‍മാന് നേരെയും വ്യാപക സൈബര്‍ ആക്രമണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."