HOME
DETAILS
MAL
ഹിമാലയന്‍ യാത്രക്കിടെ മലയാളി സൂര്യാതപമേറ്റ് മരിച്ചു
Web Desk
May 31 2024 | 03:05 AM
പെരുമ്പാവൂര്‍: ഹിമാലയന്‍ യാത്രക്കിടെ സൂര്യാതപമേറ്റ് മലയാളി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണന് (58) ആണ് മരിച്ചത്. ഇന്നലെ അലഹബാദില്വച്ചായിരുന്നു അപകടം.
മൃതദേഹം അലഹബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പെരുമ്പാവൂരില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
കഴിഞ്ഞയാഴ്ചയാണ് ഉണ്ണികൃഷ്ണന് പെരുമ്പാവൂരില്‍ നിന്ന് അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയന്‍ സന്ദര്‍ശനത്തിന് പുറപ്പെടാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കപ്പല്‍ ജീവനക്കാരനായിരുന്ന ഉണ്ണികൃഷ്ണന് ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ക്ഷേത്രങ്ങളില്‍ സഹായി ആയിരുന്നു. തീര്‍ഥാടക സംഘത്തോടെ ഉണ്ണികൃഷ്ണന് യാത്ര ചെയ്യുന്നത് പതിവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."