'അവരെ തീര്‍ക്കുക, അമേരിക്കയുടെഹൃദയം ഇസ്‌റാഈലിനൊപ്പം' ഇസ്‌റാഈല്‍ മിസൈലില്‍ നിക്കി ഹാലെയുടെ കുറിപ്പ്
വാഷിങ്ടണ്‍: 'അവരെ തീര്‍ക്കുക, അമേരിക്കയുടെഹൃദയം ഇസ്‌റാഈലിനൊപ്പം'. ഇസ്‌റാഈല്‍ സന്ദര്‍ശനത്തിനിടെ നിക്കി ഹാലെ മിസൈലില്‍ കുറിച്ചതാണിത്. ലോകത്തിന്റെ ഇടനെഞ്ചില്‍ ഒരു കണ്ണീര്‍ക്കനലായി റഫ എരിഞ്ഞു കത്തിയ നാളുകളിലൊന്നിലാണ് ഈ ചിത്രം പുറത്തു വന്നത്.
റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന നിക്കി മിസൈലില്‍ ഇത്തരത്തില്‍ എഴുതുന്ന ചിത്രം പുറത്തുവന്നിരുന്നു. കിബുത്സ് നിര്‍ ഓസിലാണ് നിക്കി ഇസ്‌റാഈല്‍ എം.പിയോടൊപ്പം സന്ദര്‍ശനം നടത്തിയത്.
ഗസ്സയില്‍ കൂട്ടക്കൊലയ്ക്കിടെയാണ് നിക്കിയുടെ ചിത്രം പുറത്തുവന്നത്. ഇത് യു.എസിലും വിവാദത്തിന് തിരികൊളുത്തി. ഇസ്‌റാഈല്‍ രാഷ്ട്രീയ നേതാവും മുന്‍ യു.എന്‍ അംബാസഡറുമായ ഡാനി ഡാനോണ്‍ ആണ് നിക്കിയുടെ ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. 'അവരെ തീര്‍ക്കുക, അമേരിക്കയുടെ ഹൃദയം ഇസ്‌റാഈലിനൊപ്പം' എന്നാണ് നിക്കി മിസൈലില്‍ കുറിച്ചത്.
യു.എസിലെ ആംനെസ്റ്റി ഇന്റര്‍നാഷനലും ചിത്രം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സന്ദര്‍ശിക്കവെ, നിക്കി ഹാലെയുടെ സമൂഹ മാധ്യമ പോസ്റ്റും വിവാദമായിരുന്നു. ഇസ്‌റാഈല്‍ ഇതുവരെ യുദ്ധം തുടങ്ങിയിട്ടില്ലെന്നും ഹമാസ് ആണ് തുടങ്ങിയതെന്നുമായിരുന്നു നിക്കിയുടെ പോസ്റ്റ്.
“Finish Them, America ♥️ Israel Always!”
— Team Nikki Haley (@NikkiHaleyHQ) May 28, 2024
Message from @NikkiHaley, written on an Israeli missile intended for Hamas. pic.twitter.com/DgPQYNvkWM
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."