അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; മുഖ്യകണ്ണി ഹൈദരാബാദില്‍ പിടിയില്‍
ഹൈദരാബാദ്: ഇറാനില്‍ അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ മുഖ്യകണ്ണി പിടിയില്‍. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി സബിത്ത് നാസര്‍ മൊഴിനല്‍കിയിരുന്നു. പ്രതാപന് എന്ന പേരില്‍ അറിയപ്പെടുന്ന ബല്ലംകൊണ്ട രാമപ്രസാദ് ആണ് പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളെ ആലുവയില്‍ എത്തിച്ച് ചോദ്യം ചെയ്തു. നിലവില്‍ ആലുവ പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി.
ഹൈദരാബാദ് കേന്ദ്രമായുള്ള സംഘമാണ് തങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് സബിത്ത് നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്നും സബിത്ത് നാസര്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 2019 മുതല്‍ അവയവക്കച്ചവടത്തിന് ഇറാനിലേക്കു സാബിത്ത് നാസര്‍ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നു. ശ്രീലങ്കയിലും കുവൈത്തിലും ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണു സാബിത്ത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെ സംഘടിപ്പിച്ചായിരുന്നു ഇടപാടുകള്‍ ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. അവയവം നല്‍കുന്നവര്‍ക്ക് പരമാവധി ലഭിച്ചിരുന്നത് 6 ലക്ഷംരൂപയാണ്. സംഘത്തിന് പത്തുലക്ഷംരൂപയില്‍ അധികം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."