റേഞ്ച് റോവറുകള്‍ ഇനി കിട്ടാക്കനിയാകില്ല; 56 ലക്ഷം രൂപ വരെ വിലക്കുറവ്, കാരണമറിയാം
റേഞ്ച് റോവറുകള്‍ ഇനി കിട്ടാക്കനിയാകില്ല; 56 ലക്ഷം രൂപ വരെ വിലക്കുറവ്, കാരണമറിയാം
ആഡംബര വാഹന പ്രേമികളുടെ വിഷ് ലിസ്റ്റില്‍ എപ്പോഴും ഉണ്ടാവാന്‍ സാധ്യതയുള്ള വാഹന മോഡലാണ് റേഞ്ച് റോവര്‍. ബ്രിട്ടനില്‍ അസംബ്ബിള്‍ ചെയ്ത് പുറത്തിറക്കുന്ന ഈ ആഡംബര കാറുകള്‍ ഇനി കിട്ടാക്കനിയാകാത്ത കാലമാണ് വരുന്നത്. വാഹനം ഇന്ത്യയില്‍ അസംബ്ബിള്‍ ചെയ്യുമെന്ന ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ അറിയിപ്പ് വന്നതോടെ വന്‍ തോതില്‍ മോഡലിന് വിലക്കുറവ് വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്‌സ് എന്നീ എസ്.യു.വികളാണ് കമ്പനി ഇന്ത്യയില്‍ അസംബ്ബിള്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യയില്‍ അസംബ്ബിള്‍ ചെയ്യുമ്പോള്‍ രണ്ടരക്കോടിയിലേറെ വിലയുള്ള റേഞ്ച് റോവറിന്റെ എച്ച്.എസ്.ഇ എല്‍.ഡബ്ലിയു മോഡലിന് 1.40കോടിയായി വിലകുറയും. റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സിന് 30 ലക്ഷത്തോളമാണ് വില കുറയുക.
രാജ്യത്ത് പുണെയിലെ ജെഎല്‍ആര്‍ ഫാക്ടറിയിലായിരിക്കും കാറുകള്‍ അസംബ്ബിള്‍ ചെയ്യുക. നേരത്തെ തന്നെ ഈ ഫാക്ടറിയില്‍ ഇവോക്ക്,ജാഗ്വാര്‍,വെലാര്‍ അടക്കമുള്ള കാറുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയില്‍ അസംബ്ബിള്‍ ചെയ്യുന്ന റേഞ്ച് റോവറുകള്‍ മെയ് 24മുതല്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് നല്‍കി തുടങ്ങാം എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
അതേസമയം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഈ വർഷം കൂടുതല്‍ വിറ്റഴിഞ്ഞ മോഡലായ ഡിഫെന്‍ഡര്‍ രാജ്യത്ത് ഇനിയും അസംബ്ലിങ് ആരംഭിച്ചിട്ടില്ല. ഇൗ സാമ്പത്തിക വര്‍ഷം 1,314 ഡിഫെന്‍ഡറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."