ഇനി പഠനാരവം; കുട്ടികള്‍ ഇന്ന് സ്‌കൂളിലേക്ക്; സംസ്ഥാനതല ഉദ്ഘാടനം എളമക്കരയില്‍
കൊച്ചി: മധ്യവേനല്‍ അവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. അക്കാദമിക വര്‍ഷം പൂര്‍ത്തിയാക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 39,94,944 വിദ്യാര്‍ഥികളാണ് ഇന്ന് സ്‌കൂളിലെത്തുക. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2,44,646 വിദ്യാര്‍ഥികള്‍.
പ്രീ പ്രൈമറി തലത്തില്‍ 1,34,763 വിദ്യാര്‍ഥികളും പ്രൈമറിയില്‍ 11,59,652, അപ്പര്‍ പ്രൈമറിയില്‍ 10,79,019, ഹൈസ്‌കൂളില്‍ 12,09,882, ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം 3,83,515, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം 28,113 കുട്ടികളാണ് സ്‌കൂളിലെത്തുക.
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ജി.എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 818 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ പാഠ്യ പാഠ്യതേര പ്രവര്‍ത്തനങ്ങളില്‍ മികച്ചുനില്‍ക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇവിടെ ഒന്നാം ക്ലാസില്‍ 55 കുട്ടികളാണ് പ്രവേശനം നേടിയത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കലാസാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കും. അതത് ജില്ലകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. ബ്ലോക്ക് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിനായി ഒരു ബ്ലോക്കില്‍ ഒരു സ്‌കൂള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."