HOME
DETAILS

എന്നാല്‍ പോകാം...! ബാക്ക് പാക്ക് റെഡിയാക്കിക്കോളൂ, കൊടൈക്കനാലിലേക്ക്

  
Web Desk
June 03 2024 | 09:06 AM

kodaikkanal

ടൂറിസം വരുമാനവും കച്ചവടവുമാക്കിയ ദിണ്ടിഗല്‍ ജില്ലയിലെ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന കൊടൈക്കനാല്‍ കാഴ്ചയുടെ വിരുന്നൊരുക്കിവച്ചാണ് നമ്മെ കാത്തിരിക്കുന്നത്. കുത്തനെയുള്ള ചെരിവില്‍ ആകാശം മുട്ടിനില്‍ക്കുന്ന പൈന്‍മരങ്ങളും കുത്തനെയുള്ള കയറ്റങ്ങളും വളവുകളും തണുത്ത കാറ്റുമേറ്റുള്ള യാത്രയുടെ വൈബ് അതൊന്ന് വേറെ തന്നെയാണ്.

സബര്‍ജെല്‍ മരങ്ങളുടെയും ബട്ടര്‍ മരങ്ങളുടെയെല്ലാമിടയിലൂടെ കോടമഞ്ഞ് ആസ്വദിച്ചങ്ങനെ സഞ്ചരിക്കാം. മണ്‍സൂണ്‍കാലത്താണ് കൊടൈക്കനാല്‍ സന്ദര്‍ശിക്കേണ്ടത്. അതിമനോഹരമായ പ്രകൃതി സൗന്ദര്യത്താല്‍ സമൃദ്ധമായ കൊടൈക്കനാല്‍ വിനോദസഞ്ചാരികളുടെ പറുദീസയാണ്. 

kodai 2.JPG

എന്തൊക്കെ കാണാം 

ഇരട്ട ഗോപുരം പോലെ തോന്നിപ്പിക്കുന്ന പില്ലര്‍ റോക്ക്, മലയിടുക്കുകളുടെ ആഴത്തില്‍ മരണത്തെ ഒളിപ്പിച്ചുവയ്ക്കുന്ന ഗുണകേവ് അഥവാ ഡെവിള്‍സ് കിച്ചണ്‍ എന്നിവ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടതാണ്. 


 berijam thadakam.JPG

തടാകങ്ങള്‍
കൊടൈക്കനാല്‍ തടാകം, ബെരിജം തടാകം, മന്നവനൂര്‍ തടാകം ഇവയൊക്കെ സുഹൃത്തുക്കളോടും കുടുംബവുമൊത്തു മൊക്കെ പോകുമ്പോള്‍ ആസ്വദിച്ച് കാണാവുന്നതാണ്. ബെരിജം തടാകമാവട്ടെ പുല്‍മേടുകളാലും ചതപ്പുകളാലും ഇടകലര്‍ന്ന് പച്ചയുടെ പല തരത്തിലുള്ള നിറ വ്യത്യാസമൊരുക്കിയ ഒരു പാര്‍ക്ക് പോലെയാണ്.

ആദ്യം ഡിഎഫ്ഒ ഓഫിസില്‍ നിന്ന് ബെരിജം സന്ദര്‍ശിക്കാന്‍ അനമുതി വാങ്ങുക.  തടാകത്തില്‍ നിങ്ങള്‍ക്ക് ബോട്ടിങ് ആസ്വദിക്കാം, തുഴയല്‍ ആഡംബര ബോട്ടുകള്‍, പെഡലിങ് ബോട്ടുകള്‍ എന്നിവയൊക്കെയാണുള്ളത്. വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രവുമാണ് തടാകം. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയും നമുക്ക് കാണാം. 

k22222222222222.JPG


കോക്കേഴ്‌സ് വോക്ക്

ഉദയവും അസ്തമയവും കാണാനായാണ് വിനോദസഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. തെക്ക് വശത്ത് ഡോള്‍ഫിന്റെ നോസ് പോയിന്റും പെരിയകുളം പട്ടണവും മധുര നഗരവും വ്യൂ പോയിന്റില്‍ നിന്നു നമുക്ക് കാണാന്‍ കഴിയും. 


തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ 

ചുവരുകളില്‍ കൗതുകമുണര്‍ത്തുന്ന ഡിസൈനുകളോടു കൂടിയ മനോഹരമായ വാസ്തുവിദ്യകളും പ്രശസ്തമായ ക്ഷേത്രങ്ങളും പള്ളികളുമൊക്കെ ഉള്‍പ്പെടുത്തി തന്നെ യാത്ര പ്ലാന്‍ ചെയ്യുക. സുബ്രഹ്‌മണ്യ ക്ഷേത്രവും ക്രൈസ്റ്റ് ദി കിങ് ചര്‍ച്ചും ലാ സലേത്ത് ചര്‍ച്ചും കണ്ട് കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രം, ലുഥറന്‍ ചര്‍ച്ച് എന്നിവയും ആസ്വദിച്ച് കാണുക. 

green value kodai.JPG

വ്യൂ പോയിന്റുകള്‍ 

പൂമ്പാറൈ വില്ലേജ് വ്യൂ,  സൈലന്റ് വാലി വ്യൂ, പെരുമാള്‍ കൊടുമുടി, ലേക്ക് വ്യൂ പോയിന്റ്, ആത്മഹത്യാ പോയിന്റ്, ഡോള്‍ഫിന്‍സ് നോസ്, മോയര്‍ പോയിന്റ് ഇവയൊക്കെ ശ്രദ്ധയോടെയും ആസ്വദിച്ചും കാണുക. 

വെള്ളച്ചാട്ടം

നിങ്ങള്‍ സാഹസികത തേടുന്നവരോ പ്രകൃതി സ്‌നേഹികളോ ആണെങ്കില്‍  ഈ വെള്ളച്ചാട്ടങ്ങള്‍ മിസ് ആവരുതേ...
ബിയര്‍ ഷോല വെള്ളച്ചാട്ടവും ഫെയറി ഫാള്‍സും വട്ടക്കനാല്‍ വെള്ളച്ചാട്ടവും പാമ്പാര്‍ വെള്ളച്ചാട്ടവും തലയാര്‍ വെള്ളച്ചാട്ടവും സില്‍വര്‍കാസ്‌കേഡ് വെള്ളച്ചാട്ടവുമെല്ലാം അതിമനോഹരമാണ്.  

സാഹസികത ഇഷ്ടമുള്ളവരാണോ...!

എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, നിങ്ങള്‍ക്ക് ട്രക്കിങ് പാതകളുണ്ട്, സാഹസിക പ്രവര്‍ത്തനങ്ങളുണ്ട്, ഹൈക്കിങ് സ്പോട്ടുകളുണ്ട്. ഇതുകൊണ്ടൊക്കെയാണ് കൊടൈക്കനാല്‍ സാഹസികരുടെ പറുദീസയാണെന്നു പറയുന്നത്. മാത്രമല്ല, ഇവയും നിങ്ങള്‍ മറക്കാതെ കാണണം. പൈന്‍ ഫോറസ്റ്റ്, പില്ലര്‍ റോക്ക്സ്, ഗുണഗുഹകള്‍, വാക്സ് മ്യൂസിയം, കുക്കല്‍ ഗുഹകള്‍, 80 മൈല്‍ റൗണ്ട്, മേലാപ്പ് കുന്ന്, വട്ടക്കനാല്‍. സ്മാരകങ്ങളും പൈതൃക സ്ഥലങ്ങളും കാണേണ്ടതു തന്നെയാണ്. ചെമ്പഗനൂര്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി, ആസട്രോഫിസിക്കല്‍ ഒബ്സര്‍വേറ്ററി, ഡെവിള്‍സ് കിച്ചന്‍  ഇവ മറക്കാതെ കാണുക.

എങ്ങനെ എത്തിച്ചേരാം

റെയില്‍ മാര്‍ഗം - റെയില്‍വേ വഴിയാണ് നിങ്ങള്‍ വരുന്നതെങ്കില്‍ ഹില്‍സ്റ്റേഷനില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയുളള കൊടൈ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങണം. സ്റ്റേഷനില്‍ നിന്ന് നിങ്ങള്‍ക്ക് ടാക്സികള്‍ കിട്ടുന്നതാണ്. നഗരത്തില്‍ നിന്ന് 100 കി.മീ ദൂരം.

റോഡ് മാര്‍ഗം- കൊടൈക്കനാലിലേക്ക് റോഡ് വഴി ധാരാളമായി സഞ്ചാരികള്‍ എത്താറുണ്ട്. ചിലര്‍ അന്തര്‍സംസ്ഥാന ബസസുകളിലും ഇന്റര്‍സിറ്റി ബസുകളിലും എത്താറുണ്ട്. 

pillar rocks kodi.JPG

ശ്രദ്ധിക്കുക
വ്യൂ പോയിന്റുകള്‍ കാണാന്‍ പോകുന്നവര്‍ രാവിലെ തന്നെ പുറപ്പെടുന്നതാണ് ഏറ്റവും നല്ലത്. ചെറിയ വഴികളില്‍  ബ്ലോക്കുണ്ടാവാന്‍ സാധ്യത കൂടുതലാണ്. അതിരാവിലെ തന്നെ തടാകം ചുറ്റിക്കാണാം. ഏറ്റവും നല്ലത് കൊടൈക്കനാലില്‍ താമസം ആക്കുന്നതാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago