HOME
DETAILS
MAL
കേരളത്തില്‍ കിതച്ച് ഇടതുപക്ഷം; രാജസ്ഥാനിലും തമിഴ്നാട്ടിലും ബിഹാറിലും ലീഡ്, കനല് കെട്ടേക്കില്ല...
June 04 2024 | 07:06 AM
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടി. 20 മണ്ഡലങ്ങളില്‍ ആലത്തൂരില്‍ മാത്രമാണ് നിലവില്‍ ഇടതുപക്ഷത്തിന് ലീഡ്. അതേസമയം, രാജസ്ഥാനില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും സി പി എമ്മിന് ആശ്വാസ വാര്‍ത്തയുണ്ട്.
രാജസ്ഥാനിലെ സികാര്‍ മണ്ഡലത്തിലാണ് സി പി എം സ്ഥാനാര്‍ത്ഥി മിന്നുന്ന പ്രകടനം പുറത്തെടുത്തത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അമ്രാറാമെന്ന സി പി എം സ്ഥാനാര്‍ഥി 31912 വോട്ടിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഡി എം കെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച രണ്ട് സീറ്റിലും സി പി എം വിജയമുറപ്പിച്ചിട്ടുണ്ട്. ബിഹാറിലെ ബെഗുസരായിയും മുന്നിലാണ്.
ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ തന്നെ ചര്‍ച്ചയായ സി പിഎമ്മിന്റെ ദേശീയ പദവിയും ചിഹ്നം നഷ്ടമാകുമോയെന്ന ആശങ്കയും അവസാനിച്ചേക്കുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."