കളിച്ചത് പത്താൻ, ജയിച്ചത് മമത
മമത ഇത്തവണ പത്താനെ ഏൽപ്പിച്ച ദൗത്യം ബംഗാളിലെ രാഷ്ട്രീയ കുലപതികളിലൊരാളായ ആധര്‍ രഞ്ജന്‍ ചൗധരിയുടെ വിക്കറ്റ് തെറിപ്പിക്കലായിരുന്നു. മമതയാണ് പത്താനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജഴ്‌സിയില്‍ രാഷ്ട്രീയ ക്രീസിലേക്ക് പന്തുമായി ഇറക്കിവിട്ടത്. കോണ്‍ഗ്രസിന്‌റെ ബംഗാള്‍ ഘടകം അധ്യക്ഷനാണ് ചൗധരി. അതിലുപരി ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവുമാണ്.
2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച രണ്ടേ രണ്ട് സീറ്റുകളിലൊന്നുകൂടിയാണ് ആധിര്‍ രഞ്ജന്‍ ചൗധരിയുടെ ബര്‍ഹാംപൂര്‍ മണ്ഡലം. മുസ്ലിംകള്‍ക്ക് ഗണ്യമായ സ്വാധീനമുള്ള ഈ മണ്ഡലം ഏതുവിധേനയും കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുക്കുക എന്ന ദൗത്യമാണ് യൂസുഫ് പത്താനുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ വെസ്റ്റ് ബംഗാളിൽ നിന്ന് വരുന്ന ഏറ്റവും പുതിയ വാർത്തകൾ പ്രകാരം അധിർ രഞ്ജൻ ചൗധരിയെ യൂസഫ് പത്താൻ പരാജയപ്പെടുത്തിയിക്കുകയാണ്. മമതയുടെ തന്ത്രങ്ങളാണിവിടെ വിജയം കണ്ടത്.
മുൻപ് ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം രാഷ്ട്രീയ ചേരികളില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ദീര്‍ഘ കാലങ്ങളായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന വോട്ടര്‍മാരായിരുന്നു ബഹറാംപൂര്‍ മണ്ഡലത്തിലുണ്ടായിരുന്നത്. 1999 മുതല്‍ തുടര്‍ച്ചയായി 5 വട്ടമാണവര്‍ ചൗധരിയെ ലോക്‌സഭയിലേക്കെത്തിച്ചത്.
ഇവിടെയാണ് യൂസഫ് പത്താനെ ഇറക്കി രാഷ്ട്രീയ തന്ത്രത്തിന് തൃണമൂല്‍ കളം മെനഞ്ഞത്. ബഹ്‌റാംപൂര്‍ സീറ്റ് കോണ്‍ഗ്രസിന് തന്നെ നല്‍കുമെന്നായിരുന്നു മമത നല്‍കിയ ഉറപ്പ്. എന്നാല്‍ സഖ്യ സാധ്യതകള്‍ മടങ്ങിയതോടെ പത്താന്റെ പ്രതിച്ഛായ അവര്‍ വോട്ടാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
പത്താനെ ഒരു കാലാള് കണക്കെ അണിനിരത്തുന്നതിന് പിന്നില്‍ മമത മെനഞ്ഞ മറ്റൊരു തന്ത്രം കൂടിയുണ്ട്. മണ്ഡലത്തിലെ 52 ശതമാനത്തോളം പേര്‍ മുസ്ലിംകളാണെന്നിരിക്കെ അതേ കമ്മ്യൂണിറ്റിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി, അതും സെലിബ്രിറ്റി ഇമേജുള്ള ഒരാളെ കണ്ടെത്തി നിര്‍ത്തിയത് ഉറച്ച വിജയം തേടിതന്നെയാണെന്ന് നിസ്സംശയം പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."