ഓഹരി വിപണിയില്‍ അദാനിയുടെ സ്റ്റോക്ക് ഇടിഞ്ഞത് ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി;മോദി പോയാല്‍ അദാനിയും പോകുമെന്ന് പരിഹാസം
ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍.ഡി.എ മുന്നണിക്കുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് അദാനിയുടെ ഓഹരികള്‍ ഇടിഞ്ഞതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.'അദാനിയുടെ സ്റ്റോക്ക് നോക്കൂ. മോദി പോയപ്പോള്‍ അദാനിയും പോയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.'തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയാണെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി,ഭരണഘടനയെ സംരക്ഷിച്ചത് കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെയുള്ള രാജ്യത്തെ അടിസ്ഥാനവര്‍ഗമാണ്. ബിജെപിയെ തടഞ്ഞ രാഷ്ട്രീയപ്രബുദ്ധരായ യുപിയിലെ ജനങ്ങള്‍ക്കു നന്ദിയുണ്ടെന്നും പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബിജെപി മോദിക്കായി വോട്ട് ചോദിച്ചു. കോണ്‍ഗ്രസ് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചതെന്നും ഖര്‍ഗെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."