എസ്.കെ.എസ്.എസ്.എഫ് ദേശീയ സമ്മേളനം കൊൽക്കത്തയിൽ
ന്യൂഡൽഹി: ദേശീയ പ്രാധാന്യമുള്ള ചർച്ചകളും വിവിധ പദ്ധതികളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തിലൊരിക്കൽ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന ദേശീയ സമ്മേളനം സെപ്റ്റംബർ 28, 29 തിയ്യതികളിൽ കൊൽക്കത്തയിൽ നടക്കും. ഉദ്ഘാടന സമ്മേളനം, ഇന്ത്യൻ മുസ്‌ലിംങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യംവെച്ചുകൊണ്ട് കൊണ്ട് പ്രമുഖർ സംബന്ധിക്കുന്ന വിവിധ അക്കാദമിക് സെഷനുകൾ, ചർച്ച വേദികൾ, ഇന്ത്യൻ ഭരണഘടനയും സാമൂഹിക നീതിയും എന്ന വിഷയത്തിൽ സംവാദം, ബഹുജനങ്ങളെ കൂടി പങ്കെടുപ്പിക്കുന്ന സമാപന സമ്മേളനം തുടങ്ങിയവയാണ് ദ്വിദിന സമ്മേളനത്തിൽ നടക്കുക.
കേരളത്തിന് പുറമെ ഇന്ത്യയിലെ പതിനഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ കൊൽക്കത്ത സമ്മേളനത്തിൽ പങ്കെടുക്കും. കഴിഞ്ഞ കാലങ്ങളിലെ മുംബൈ, ബാംഗ്ളൂരു, ഡൽഹി, ചെന്നൈ നഗരങ്ങളിലെ സമ്മേളനങ്ങൾക്ക് ശേഷം അഞ്ചാമത് ദേശീയ സമ്മേളനമാണ് വെസ്റ്റ് ബംഗാളിലെ കൊൽക്കത്തയിൽ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."