HOME
DETAILS

ലാഭത്തിലോടി കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവിസ്; കോടികൾ വരുമാനം

  
June 10 2024 | 04:06 AM

ksrtc courier and logistics on profit

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവിസ് ലാഭത്തിൽ. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒരു വർഷം മുൻപാണ് കെഎസ്ആർടിസി കൊറിയർ സർവിസ് ആരംഭിച്ചത്. 3.82 കോടി രൂപയാണ് ഈ ഇനത്തിൽ ഒരു വർഷംകൊണ്ട് നേടിയത്. ഇതിൽ ഒരു കോടിയോളം രൂപയാണ് ലാഭം. 

2023 ജൂൺ 15 നായിരുന്നു സംസ്ഥാനത്തെ 45 ഡിപ്പോകളെയും തമിഴ്നാട്ടിലെ കോയമ്പത്തൂരിനെയും നാഗർകോവിലിനെയും ബന്ധിപ്പിച്ച് കൊറിയർ സർവിസ് പ്രവർത്തനം തുടങ്ങിയത്. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയ്ക്ക് വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് ടിക്കറ്റിതര പദ്ധതിയായി കൊറിയർ സർവിസ് കൊണ്ടുവന്നത്. കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പ്രവർത്തനമാരംഭിക്കുമ്പോൾ 1,95,000 മാത്രമായിരുന്നു പാർസൽ കൊണ്ടുപോവുക വഴി മാസവരുമാനം ലഭിച്ചിരുന്നത്. ഇന്നത് കോടിയിലേക്ക് എത്തിയതായി കെഎസ്ആർടിസി കണക്കുകൾ വ്യക്തമാക്കുന്നു. 4,32,000 കൊറിയറുകളാണ് ഒരുവർഷത്തിനിടെ കെഎസ്ആർടിസി കൈമാറിയത്. ദിവസവും 2,200 ഉപഭോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്നു. 

കെഎസ്ആർടിസിയുടെ കൊമേഴ്ഷ്യൽ വിഭാഗമാണ് കൊറിയർ സർവിസ് നടത്തുന്നത്. കേരളത്തിലെവിടെയും 16 മണിക്കൂറിനകം കൊറിയർ എത്തിക്കുമെന്നാണ് കെഎസ്ആർടിസിയുടെ അവകാശവാദം. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ പിന്തുണയുമുണ്ട്. ഒരു കിലോഗ്രാം മുതൽ 120 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങൾ പാഴ്സലായി അയക്കാം. ഇതിനായി ഡിപ്പോകളിലുള്ള കൗണ്ടറിൽ പാർസൽ, കൊറിയറുകൾ നൽകി പണമടച്ചാൽ മതി. 

നിലവിൽ നൽകുന്ന സേവനത്തിന് പുറമെ വാതിൽപ്പടിസേവനവും ഉൾപ്രദേശങ്ങളിലുൾപ്പെടെ പുതിയ ഫ്രാഞ്ചൈസികളും ആരംഭിക്കാനുള്ള പദ്ധതികളിലാണ് കെഎസ്ആർടിസി. പദ്ധതി നടപ്പാകുന്നതോടെ വീടുകളിൽനിന്ന് സാധനങ്ങൾ ശേഖരിക്കുന്ന തലത്തിലേക്ക് പദ്ധതിമാറും. സ്വകാര്യ കൊറിയർ സർവിസുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനംവരെ നിരക്കിൽ കുറവുണ്ട് എന്നതാണ് കെഎസ്ആർടിസിയുടെ ആകർഷണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ കേന്ദ്രമില്ലാതെ വലഞ്ഞ് കേരളം; 30 ലക്ഷം വാഹനങ്ങൾ പെരുവഴിയിൽ

Kerala
  •  19 days ago
No Image

സുപ്രഭാതം ജീവനക്കാരന്‍ ഷൗക്കത്തലി നിര്യാതനായി

latest
  •  20 days ago
No Image

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: കല്ലും മണ്ണും മരവും നീക്കാനുള്ള ശ്രമം തുടരുന്നു, ഗതാഗതം പൂർണമായി നിർത്തിവെച്ചു

Kerala
  •  20 days ago
No Image

കരിഓയിൽ കൊണ്ടുപോകാൻ രണ്ടരലക്ഷം രൂപ കോഴ വാങ്ങി, പിന്നാലെ പിഴയും; ഇടനിലക്കാരനും ജി.എസ്.ടി ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം

Kerala
  •  20 days ago
No Image

ഹജ്ജ്: സാങ്കേതിക പരിശീലന ക്ലാസുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കും

Kerala
  •  20 days ago
No Image

ജയിലിലേക്ക് ഫോണും ലഹരിയും 'വായുമാർഗം' എത്തും, കൂലി 2,000 വരെ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ എറിഞ്ഞ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Kerala
  •  20 days ago
No Image

നേരിട്ട് ദേശീയ ടീമിലേക്ക്; മുഹമ്മദ് ഉവൈസില്‍ ഖാലിദ് ജമീല്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണമുണ്ട്; ഒരേസമയം ഇന്ത്യന്‍ ജഴ്‌സിയില്‍ രണ്ട് മലപ്പുറത്തുകാര്‍ | Journey of Muhammad Uvais

Football
  •  20 days ago
No Image

പാക് ചാരനായ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് കൂടുതല്‍ സൈനികരുമായി ബന്ധം; ചോര്‍ന്ന വിവരങ്ങളുടെ ആഴം അറിയാതെ ഐ.ബി

National
  •  20 days ago
No Image

കുറ്റിപ്പുറത്ത് അയൽവാസികൾ തമ്മിൽ സംഘർഷം; യുവാവിന് വെട്ടേറ്റു, ഗുരുതര പരിക്ക്

crime
  •  20 days ago
No Image

ഉള്ള്യേരിയിൽ ലാബ് ടെക്നീഷ്യനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; ഫോൺ നമ്പർ നിർണായക തെളിവായി

crime
  •  20 days ago