HOME
DETAILS
MAL
മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിഞ്ഞത് ഭാഗ്യം; മന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി
June 10 2024 | 11:06 AM
ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായതില്‍ അഭിമാനമെന്നും മന്ത്രിയായി തുടരുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സഹമന്ത്രിസ്ഥാനത്തില് സുരേഷ് ഗോപി തൃപ്തനല്ലെന്നും മന്ത്രിസ്ഥാനം രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രതികരണം.
'മോദി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ നിന്ന് ഞാന്‍ രാജിവെക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇത് തീര്‍ത്തും തെറ്റാണ്. മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'- സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."