എം.എസ്.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലിസ് ലാത്തി വീശി
കണ്ണൂര്‍: സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലിസ് ലാത്തിവീശി. വിദ്യാര്‍ഥികള്‍ക്കും പൊലിസിനും പരുക്കേറ്റു.
ഇന്നലെ രാവിലെ 11.30ഓടെ മാര്‍ച്ച് ഡി.ഡി.ഇ ഓഫിസ് കവാടത്തിനടുത്ത് പൊലിസ് തടഞ്ഞു. ഇതിനിടെ പ്രവര്‍ത്തകരില്‍ ചിലര്‍ ബാരിക്കേഡ് തകര്‍ത്ത് ഓഫിസ് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതു പൊലിസ് തടഞ്ഞതോടെ സമരക്കാരും പൊലിസും തമ്മില്‍ ഉന്തും തള്ളുമായി. ഇതേതുടര്‍ന്നു പൊലിസ് ലാത്തിവീശുകയായിരുന്നു.
അടിയേറ്റും വീണും ജില്ലാ ജനറല്‍സെക്രട്ടറി സി.കെ നജാഫ്, ജോയിന്റ് സെക്രട്ടറി ഷുഹൈബ് കൊതേരി, ഇജാസ് ആറളം എന്നിവര്‍ക്കാണു പരുക്കേറ്റത്. സംഘര്‍ഷത്തിനിടെ ടൗണ്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ജനാര്‍ദനനും പരുക്കേറ്റു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. നേതാക്കളെത്തി പ്രവര്‍ത്തകരെ ശാന്തരാക്കിയ ശേഷം മാര്‍ച്ച് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം ഉദ്ഘാടനം ചെയ്തു.
ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക, പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക, അധ്യാപക ക്ഷാമം പരിഹരിക്കുക, വികലമായ വിദ്യാഭ്യാസ നയം തിരുത്തുക, സ്വാശ്രയ മെഡിക്കല്‍ ഫീസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
ജില്ലാ പ്രസിഡന്റ് ഷാക്കിര്‍ ആഡൂര് അധ്യക്ഷനായി. എം.പി മുഹമ്മദലി, സി.കെ നജാഫ്, സജീര്‍ ഇഖ്ബാല്‍, നസീര്‍ പുറത്തീല്‍, ഷുഹൈബ് കൊതേരി, ജാസിര്‍ തരുവണ, മുഹമ്മദ് കുഞ്ഞി കുപ്പം സംസാരിച്ചു. ടൗണ്‍ സി.ഐ കെ.വി വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ എസ്.ഐ എ.പി കുട്ടികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം ഡി.ഡി.ഇ ഓഫിസ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."