മാസം മൂന്നരലക്ഷം വരെ ശമ്പളം; ജപ്പാനിലും ഓസ്‌ട്രേലിയയിലും അടക്കം 21,000ത്തിന് മേലെ തൊഴിലവസരം
കേരള നോളേജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി ഇരുപത്തിയൊന്നായിരത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ ഒരുങ്ങുകയാണ്. കേരളത്തിലും വിദേശരാജ്യങ്ങളിലും തൊഴിലവസരങ്ങളുണ്ട്.ഓസ്‌ട്രേലിയയില്‍ മെറ്റല്‍ ഫാബ്രിക്കേറ്റര്‍ ആന്‍ഡ് വെല്‍ഡര്‍, കെയര്‍ അസിസ്റ്റന്റ്, ജപ്പാനില്‍ കെയര്‍ ടെയ്ക്കര്‍ എന്നീ തസ്തികളിലേക്ക് 2000 ഒഴിവുകളാണുള്ളത്.
മാനേജര്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ ഡിജിറ്റല്‍, സൈക്കോളജിസ്റ്റ്, എച്ച് ആര്‍ മാനേജര്‍, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷന്‍ ട്രെയിനി, കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവ് , ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍ , അക്കൗണ്ടന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി 150 ഓളം തസ്തികകളിലേക്കാണ് ഒഴിവുകള്‍. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ജോലി ലഭിക്കുക.
ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് ഓസ്‌ട്രേലിയയിലെ മെറ്റല്‍ ഫാബ്രിക്കേറ്റര്‍ ആന്‍ഡ് വെല്‍ഡര്‍ തസ്തികയിലേക്ക് 175,000 250,000 വരെയാണ് മാസശമ്പളം.ജൂണ്‍ 30നാണ് പ്രസ്തുത പോസ്റ്റിലേക്ക് അവസാനമായി അപേക്ഷിക്കാന്‍ സാധിക്കുന്നത്.മാസം 1,00,000 175,000രൂപ ശമ്പളത്തിന് ജപ്പാനിലും കേരള നോളജ് ഇക്കോണമി മിഷന്‍ ജോലി വാഗ്ധാനം ചെയ്യുന്നുണ്ട്.ജൂണ്‍30 വരെ അപേക്ഷിക്കാവുന്ന ഈ ജോലിക്ക് കെയര്‍ ടേക്കര്‍ ഡിപ്ലോമയാണ് യോഗ്യത.
കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോര്‍ട്ടലായ ഡി ഡബ്ല്യു എം എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 0471 2737881, 0471 2737882 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ https://knowledgemission.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
🗓️ സുപ്രഭാതം ഫ്രീ വെബിനാർ 15 ന്
MBBS, NURSING സീറ്റ് ഉറപ്പാക്കാം,
ഇന്ത്യയിലും വിദേശത്തും കൈനിറയെ അവസരങ്ങൾ
നിങ്ങളുടെ സംശയങ്ങൾ ഏതുമാവട്ടെ, നേരിട്ട് ചോദിച്ചറിയാം…
For free registration https://www.suprabhaatham.com/form?id=6
കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."