ദുബൈയിലെ പൊതുപാർക്കുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
ദുബൈ: ഈദ് അൽ അദ്ഹ അവധിക്കാലത്ത് റസിഡൻഷ്യൽ പാർക്കുകൾ, പ്ലാസകൾ, പ്രത്യേക പാർക്കുകൾ, വിനോദ സൗകര്യങ്ങൾ എന്നിവയടക്കം ദുബൈയിലെ പൊതു പാർക്കുകളുടെ പ്രവർത്തന സമയം ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.റെസിഡൻഷൽ പാർക്കുകളുടെയും സ്ക്വയറുകളുടെയും പ്രവർത്തന സമയം രാവിലെ എട്ട് മുതൽ അർധരാത്രി വരെയായിരിക്കും. സഅബീൽ, അൽ ഖോർ, അൽ മം സർ, അൽ സഫ, മുശ്‌രിഫ് എന്നിവയുൾപ്പെടെയുള്ള പ്രധാന പാർക്കുകളുടെയും പ്രത്യേക പാർക്കുകളുടെയും വിനോദ സ്ഥലങ്ങളുടെയും സമയം രാവിലെ 8 മുതൽ രാത്രി 11 വരെയായിരിക്കും പ്രവർത്തന സമയം.
മുശ്‌രിഫ് പാർക്കിനുള്ളിലെ മൗണ്ടൻ ബൈക്ക് ട്രാക്ക്, മൗണ്ടൻ വാക്കിംഗ് ട്രയൽ എന്നിവയുടെ പ്രവർത്തന സമയം രാവിലെ 6 മുതൽ വൈകീട്ട് ഏഴുവരെയായിരിക്കും.അൽ ഖവാനീജിലെ ഖുർആൻ പാർക്കിന്റെ പ്രവർത്തന സമയം രാവിലെ 8 മുതൽ രാത്രി 10 വരെയും, 'അത്ഭുതങ്ങളുടെ ഗുഹ'യിലേക്കും ഗ്ലാസ് ഹൗസിലേക്കുമുള്ള പ്രവേശന സമയം രാവിലെ 9 മുതൽ രാത്രി 8.30-വരെയാകും.ദുബൈ ഫ്രെയിമിന്റെ പ്രവർത്തന സമ യം രാവിലെ 9 മുതൽ രാത്രി 9 വരെയായാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ചിൽഡ്രൻസ് സിറ്റിയുടെ പ്രവൃത്തി സമയം രാവിലെ 9 മുതൽ രാത്രി 8 വരെ യും; വെള്ളി, ശനി ദിവസങ്ങളിൽ ഇത് ഉച്ച 2 മുതൽ രാത്രി 8 വരെയുമായിരിക്കും.
അവധി ദിനങ്ങൾക്കനുസൃതമായി ദുബൈ മുനിസിപ്പാലിറ്റി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. ഈദ് അൽ അദ്ഹ ഒന്നും രണ്ടും ദിനങ്ങളിൽ വൈകുന്നേരം 4 മുതൽ 7 വരെ ഡ്രോയിംഗ് സെഷനുകളും മധുര പലഹാര വിതരണവും ഉൾപ്പെടുന്നു. ഈദ് അൽ അദ്ഹ ഒന്നും രണ്ടും ദിനങ്ങളിൽ വൈകീട്ട് 3 നും 7 വരെ ചിൽഡ്രൻസ് സിറ്റിയിൽ വിദ്യാഭ്യാസ, വിനോദ ശിൽപ ശാലകളും തത്സമയ പ്രദർശനങ്ങളുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."