സാമൂഹിക വിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടി; നിര്‍ദേശം നല്‍കി സംസ്ഥാന പൊലിസ് മേധാവി
തിരുവനന്തപുരം: സാമൂഹിക വിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി സംസ്ഥാന പൊലിസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ഇത്തരക്കാരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരുന്ന നിയമ സംഹിതകളെക്കുറിച്ച് ജില്ല പൊലിസ് മേധാവിമാര്‍ ഉള്‍പ്പെടെ 38,000 ല്‍ പരം പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്നത് തടയാനായി ജില്ല പൊലിസ് മേധാവിമാര്‍ വ്യാപകമായി പ്രചരണം നടത്തണം. ഇതിനായി ജനമൈത്രി പൊലിസിന്റെ സേവനം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളിലെ പ്രതികളഎ അറസ്റ്റ് ചെയ്യുന്നതിനും ജില്ല പൊലിസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണം. പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കണം. കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണം,' പൊലിസ് മേധാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."