HOME
DETAILS

വിവാഹമോചിതരായവരുടെ കുട്ടികള്‍ക്കുള്ള യാത്രാ നിയമങ്ങള്‍ ലഘൂകരിച്ചു

  
Web Desk
June 16 2024 | 05:06 AM

Travel rules for children of divorcees eased

ദുബൈ: ബലി പെരുന്നാള്‍ അവധിയുടെ ഭാഗമായി വിവാഹമോചിതരായ മാതാപിതാക്കള്‍ക്കും അവരുടെ കുട്ടികള്‍ക്കുമുള്ള ലഘൂകരിച്ച യാത്രാ നിയമങ്ങള്‍ ദുബൈ കോടതി പ്രഖ്യാപിച്ചു. വിവാഹമോചിതരായ രക്ഷിതാക്കള്‍ക്കുള്ള യാത്രാ നിരോധന നിയമങ്ങളില്‍ മൂന്നു പ്രധാന മാറ്റങ്ങള്‍ വരുത്തി. മുമ്പ് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുമായി രാജ്യം വിടുന്നത് തട്ടിക്കൊണ്ടുപോകലായി കണക്കാക്കിയിരുന്നു.

പുതിയ ഉത്തരവ് പ്രകാരം രക്ഷിതാവിനും അവരുടെ കുട്ടിക്കും യു.എ.ഇയില്‍ നിന്ന് പുറത്തുകടക്കാനും വീണ്ടും പ്രവേശിക്കാനും എളുപ്പമാണ്. പഴയ നടപടിക്രമത്തിന്റെ സങ്കീര്‍ണത പലപ്പോഴും കുട്ടികള്‍ക്ക് വിശ്രമത്തിനും വിദ്യാഭ്യാസത്തിനും സമയബന്ധിതമായ വൈദ്യചികിത്സയ്ക്കുമുള്ള അവസരങ്ങള്‍ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചിരുന്നതായി ഇമാറാത്തി അഭിഭാഷകന്‍ അലി ജുവൈര്‍ അല്ല അല്‍ അഹ്ബാബി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദുബൈ സോഷ്യല്‍ അജന്‍ഡ 33ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായ ദുബൈയിലെ സാമൂഹിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കുടുംബക്ഷേമം മെച്ചപ്പെടുത്തുന്നതിനുമാണ് പരിഷ്‌കരണം ലക്ഷ്യമിടുന്നതെന്ന് അല്‍ അഹ്ബാബി വ്യക്തമാക്കി.

ദുബൈ കോര്‍ട്ട്സ് ഡിജിറ്റല്‍ പോര്‍ട്ടലിലൂടെ യാത്രാ പെര്‍മിറ്റിനായി രക്ഷാകര്‍ത്താക്കള്‍ക്ക് ഇപ്പോള്‍ ഇലക്ട്രോണിക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ വേഗത്തില്‍ അവലോകനം നടത്തും. കുട്ടിയുടെ താല്‍പര്യം പരിശോധിക്കുന്നതിനും യാത്രാവേളയില്‍ അവര്‍ക്ക് എന്തെങ്കിലും അപകടസാധ്യതകള്‍ നേരിടുന്നില്ലെന്ന് ഉറപ്പാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  a day ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  a day ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  a day ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  a day ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a day ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a day ago