രാജ്യത്ത് ജൂലൈ 1 മുതല്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍
രാജ്യത്ത് ജൂലൈ മുതല്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ
1860 ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), 1898 ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവ അസാധുവാകും.ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നിവയാണ് പുതിയ നിയമങ്ങള്‍. ജൂലൈ 1 മുതല്‍ ഈ നിയമങ്ങള്‍ നടപ്പില്‍ വരുമെന്ന്
കേന്ദ്ര നിയമ സഹമന്ത്രി അര്ജുന് റാം മേഘ്വാള് അറിയിച്ചു.
നിയമം നടപ്പില്‍ വരുത്താന്‍ സംസ്ഥാന നിയമ നിര്‍വഹണ സമവിധാനങ്ങള്‍ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.511 സെക്ഷനുകളുള്ള ഐപിസിക്കു പകരമായാണ് 358 സെക്ഷനുകളുള്ള ബിഎന്‍എസ് നിലവില്‍ വരുന്നത്. നിയമപ്രകാരം 15 ദിവസത്തെ പൊലീസ് കസ്റ്റഡിയുടെ ദൈര്‍ഘ്യം 90 ദിവസമാകും.20 കുറ്റകൃത്യങ്ങള്‍ പുതുതായി ചേര്‍ക്കുകയും 33 എണ്ണത്തില്‍ ശിക്ഷാകാലാവധി വര്‍ധിപ്പിക്കുകയും 83 എണ്ണത്തില്‍ പിഴ വര്‍ധിപ്പിക്കുകയും 23 കുറ്റങ്ങളില്‍ നിര്‍ബന്ധിത ശിക്ഷാകാലാവധി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സിആര്‍പിസിയിലെ 484 സെക്ഷനുകള്‍ക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയില്‍ 531 സെക്ഷനുകളുണ്ടാകും. പഴയ നിയമത്തില!െ 177 വകുപ്പുകളാണ് മാറ്റിയത്. 9 പുതിയ വകുപ്പുകളും 39 ഉപവകുപ്പുകളും ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."