ഒമാനില്‍ ഈദുല്‍ അദ്ഹ ഇന്ന്
ദുബൈ/മസ്‌കത്ത്: യു.എ.ഇ, സഊദി അറേബ്യ, ഖത്തര്‍, ബ്ഹറൈന്‍, കുവൈത്ത് എന്നീ 5 ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ ഈദുല്‍ അദ്ഹ ആഘോഷിച്ചു. മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെ ഒട്ടുമിക്ക ലോക രാജ്യങ്ങളിലും ഇന്നലെ തന്നെയായിരുന്നു ഒന്നാം പെരുന്നാള്‍. എന്നാല്‍, ഒമാനില്‍ ഇന്നാണ് പെരുന്നാള്‍ ആരംഭം. ഒമാന്‍ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍മുര്‍തഫ ഗാരിസണ്‍ മസ്ജിദില്‍ ഇന്ന് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് അറിയിച്ചു. കേരളത്തിലും ഇന്നാണ് ഈദുല്‍ അദ്ഹ.
ഗള്‍ഫിലെ മസ്ജിദുകളിലും മുസല്ലകളിലും ഇന്നലെ പെരുന്നാള്‍ നിസ്‌കാരത്തിനായി വിശ്വാസികളുടെ വന്‍ സഞ്ചയമാണ് എത്തിയത്. ദുബൈയിലെ 851 ഉള്‍പ്പെടെ യു.എ.ഇയിലെ 7 എമിറേറ്റുകളിലുമുള്ള ആയിരക്കണക്കിന് പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം നടന്നു.യു.എ.ഇയിലെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്,
മൂന്നാമത്തെ വലിയ പള്ളിയായ അല്‍സഫ പാര്‍ക്കിന് സമീപത്തെ ഉമര്‍ ബിന്‍ ഖത്താബ് പള്ളി എന്നിവിടങ്ങളില്‍ വിശ്വാസികളുടെ വലിയ തിരക്കാണുണ്ടായത്. ഗസ്സയിലെ അതിദാരുണമായ യുദ്ധ സാഹചര്യം പ്രാര്‍ഥനയിലുള്‍പ്പെട്ടു.
പെരുന്നാള്‍ നിസ്‌കാര ശേഷം നിരവധി പേര്‍ ബന്ധു സന്ദര്‍ശനങ്ങളിലും മറ്റും മുഴുകി. പലരും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."