ധോണിയുടെ പേരിലുള്ള എസ്.യു.വി മാര്‍ക്കറ്റിലെത്തി, 100 പേര്‍ക്ക് മാത്രം വാങ്ങാം; കൂടുതലറിയാം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ധോണിയുടെ പേരില്‍ ഒരു കാര്‍ മാര്‍ക്കറ്റിലേക്കെത്തുകയാണ്. പ്രമുഖ കാര്‍ ബ്രാന്‍ഡായ സിട്രണാണ് ധോണിയുടെ പേരില്‍ ഒരു കാറിന് നിരത്തിലേക്കിറക്കുന്നത്. അടുത്തിടെ ബ്രാന്‍ഡ് ധോണിയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതിന് ശേഷമാണ്, താരത്തിന്റെ പേരില്‍ കാര്‍ പുറത്തിറക്കിയിരിക്കുന്നത്.സിട്രണ്‍ C3 എയര്‍ക്രോസിന്റെ ധോണി എഡിഷന്റെ (Ctiroen C3 Aircross Dhoni Edition) വില വിവരങ്ങളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.
11.82 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സിട്രണ്‍ C3 എയര്‍ക്രോസ് ധോണി എഡിഷന്‍ വിപണിയിലെത്തിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷന്റെ വെറും 100 യൂണിറ്റ് മാത്രമായിരിക്കും ലഭ്യമാകുക. ഈ കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ധോണിയുടെ മെര്‍ച്ചന്‍ൈറസും താരം ഒപ്പിട്ട ഗ്ലൗസ് നേടാനുമുള്ള അവസരം ലഭിക്കും.ഇതിന് പുറമെ ഓരോ വാഹനത്തിലും ധോണി ഡിക്കല്‍, കളര്‍ കോര്‍ഡിനേറ്റഡ് സീറ്റ് കവറുകള്‍, കുഷ്യന്‍ പില്ലോ, സീറ്റ് ബെല്‍റ്റ് കുഷ്യന്‍, ഇല്യൂമിനേറ്റഡ് സില്‍ പ്ലേറ്റുകള്‍, ഫ്രണ്ട് ഡാഷ്‌ക്യാം എന്നിവയും കമ്പനി നല്‍കിയിട്ടുണ്ട്.
ക്രിക്കറ്റ് പ്രേമികള്‍ക്ക് സര്‍പ്രൈസായി ഈ 100 കാറുകളിലൊന്നില്‍ ധോണി തന്നെ ഒപ്പിട്ടിരിക്കുന്ന ഒരു പ്രത്യേക ഗ്ലൗ ഉണ്ടായിരിക്കും.വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, മാനുവല്‍ എസി, 6 സ്പീക്കറുകള്‍, റൂഫ് മൗണ്ടഡ് എസി വെന്റുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, റിയര്‍ വൈപ്പറും വാഷറും, റിയര്‍ ഡീഫോഗര്‍ എന്നിവയാണ് വാഹനത്തിലെ പ്രധാന ഫീച്ചറുകള്‍.
110 PS പവറും 205 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള അതേ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് C3 എയര്‍ക്രോസ് ലിമിറ്റഡ് എഡിഷന് തുടിപ്പേകുക. എഞ്ചിന്‍ 6സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റുമായി ജോടിയാക്കാം.8.99 ലക്ഷം രൂപ മുതല്‍ 14.33 ലക്ഷം രൂപ വരെയാണ് സ്റ്റാന്‍ഡേര്‍ഡ് C3 എയര്‍ക്രോസിന്റെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."