ഓസ്‌ട്രേലിയയിലും ജപ്പാനിലും അവസരം; ശമ്പളം മൂന്നര ലക്ഷം വരെ; പത്താം ക്ലാസ് യോഗ്യത മതി
ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങാന്‍ ഉയര്‍ന്ന ബിരുദങ്ങള്‍ വേണമെന്നില്ല.സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നോളജ് എകണോമിക് മിഷന്‍. ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യയിലേയും കേരളത്തിലേയും വിവിധ കമ്പനികളിലും തൊഴിലവസരങ്ങള്‍ ഒരുക്കുന്നുണ്ട്.ഓസ്‌ട്രേലിയയില്‍ മെറ്റല്‍ ഫാബ്രിക്കേറ്റര്‍ ആന്‍ഡ് വെല്‍ഡര്‍, കെയര്‍ അസിസ്റ്റന്റ് തസ്‌കിയിലാണ് അവസരം .
മെറ്റല്‍ ഫാബ്രിക്കേറ്റര്‍ വിഭാഗത്തില്‍ 1000 ഒഴിവുകളാണ് ഉള്ളത്. ഐടിഐയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് ആവശ്യം. 1,75,000 2,50,000 രൂപവരെയാണ് മാസ ശമ്പളം. കെയര്‍ അസിസ്റ്റന്റിന് പത്താം ക്‌ളാസ് ആണ് യോഗ്യത. 2,50,000 3,50,000 വരെയാണ് മാസശമ്പളം ലഭിക്കുക. ജപ്പാനില്‍ കെയര്‍ ടേക്കര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിപ്ലോമയാണ് യോഗ്യത. 1,00,000 1,75,000 രൂപ വരെയാണ് മാസ ശമ്പളം.
കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോര്‍ട്ടലായ ഡി ഡബള്യു എം എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://knowledgemission.kerala.gov.in ഫോണ്‍0471 2737881, 0471 2737882
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."