മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്സണ് അപാര്ട്മെന്റില് നിന്നു വീണു മരിച്ചു
ബെംഗളൂരു:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്സണ് അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍നിന്നു വീണുമരിച്ചു. 52 വയസായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബെംഗളുരുവിലെ അപാര്ട്മെന്റിന്റെ നാലാം നിലയില്‍ നിന്നാണ് താഴേക്ക് വീണതെന്നാണ് സൂചന.
ഡേവിഡ് ജോണ്സണ് ആത്മഹത്യ ചെയ്തതാണെന്നു സംശയമുണ്ടെന്നു കോതനൂര്‍ പൊലിസ് പ്രതികരിച്ചു. അമിതമായ മദ്യപാനത്തെത്തുടര്‍ന്ന് ഡേവിഡ് ജോണ്‍സന്റെ ആരോഗ്യനില വഷളായിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹം കടുത്ത വിഷാദത്തിലൂടെ കടന്നുപോയിരുന്നതായും വിവരമുണ്ട്.
ഭാര്യയ്ക്കും മൂന്നു കുട്ടികള്‍ക്കുമൊപ്പമാണ് ഡേവിഡ് ജോണ്സണ് താമസിച്ചിരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിലേക്കു പോയ ഡേവിഡ് ജോണ്സണ് മൂന്നു ദിവസം മുന്‍പായിരുന്നു ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയത്. താരത്തിന് സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്.
കര്‍ണാടക സ്വദേശിയായ ഡേവിഡ് ജോണ്സണ് രഞ്ജി ക്രിക്കറ്റ് താരം കൂടിയായിരുന്നു. 1971 ഒക്ടോബര്‍ 16നായിരുന്നു ജനനം. വലംകൈ പേസ് ബൗളറായിരുന്ന അദ്ദേഹം 90കളിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചത്. ആദ്യത്തെ
ടെസ്റ്റ് മത്സരം 1996ല്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു. 1996ല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന മാച്ചായിരുന്നു അവസാന ടെസ്റ്റ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."