ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളജില്‍ താല്‍കാലിക ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവ.എന്‍ജിനീയറിങ് കോളജിലെ വിവിധ വിഭാഗങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ്/ ഓഫിസ് അറ്റന്‍ഡന്റ്/ വാച്ച്മാന്‍ എന്നീ തസ്‌കികകളിലെ ഒഴിവുകളില്‍ താല്‍കാലിക നിയമനം നടത്തും.
ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ബി.കോം ആന്‍ഡ് ടാലി, കംപ്യൂട്ടര്‍ പരിജ്ഞാനം, ടൈപ്പിങ് സ്‌കില്‍, അക്കൗണ്ടിങ് മേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകള്‍. ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 40 വയസ് കവിയരുത്. 24നാണ് അഭിമുഖം.
ഓഫിസ് അറ്റന്‍ഡന്റ് തസ്തികയില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഇതേ മേഖലയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായം 40 വയസ് കവിയരുത്. 25ന് അഭിമുഖം.
വാച്ച്മാന്‍ തസ്തികയില്‍ ഏഴാം ക്ലാസ് പാസും മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതേ മേഖലയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായം 40 വയസ് കവിയരുത്. അഭിമുഖ തീയതി 24.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 20 മുതല്‍ 22 വരെ www.gecbh.ac.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecbh.ac.in, 04712300484.
എം.സി.എ പ്രവേശനം: 27 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളിലേക്ക് 202425 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ റഗുലര്‍ (MCA Regular) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 27 വരെ നീട്ടി. അപേക്ഷകര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം.
മാത്തമാറ്റിക്‌സ് ഒരു വിഷയമായി + 2 തലത്തിലോ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്‌സ്/ കംപ്യൂട്ടര്‍ പഠിക്കാത്തവര്‍ യൂനിവേഴ്‌സിറ്റി/കോളജ് തലത്തില്‍ നിര്‍ദ്ദേശിക്കുന്ന ബ്രിഡ്ജ് കോഴ്‌സില്‍ യോഗ്യത നേടേണ്ടതായിവരും.
വിശദ വിവരങ്ങള്‍ക്ക് www.lbscetnre.kerala.gov.in . കൂടുതല്‍ വിവരങ്ങള്‍ക്ക് : 04712324396, 2560327.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."