HOME
DETAILS

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

  
ബാസിത് ഹസന്‍
December 11, 2024 | 7:09 AM

Unqualified Candidates were promoted by flouting the norms in kseb

തൊടുപുഴ: മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി യോഗ്യതയില്ലാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതാണ് പവര്‍ ഹൗസുകളിലടക്കം അപകടനിരക്ക് ഉയരാന്‍ കാരണമെന്ന വിലയിരുത്തലുമായി കെ.എസ്.ഇ.ബി. മസ്ദൂര്‍ ലൈന്‍മാനായതും ഐ.ടി.ഐ ക്കാര്‍ എന്‍ജിനീയറായതുമാണ് ഈ മേഖലയില്‍ അപകടനിരക്ക് കൂടാന്‍ കാരണമെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു.1956 ലെ വൈദ്യുതി നിയമത്തിന് വിരുദ്ധവുമാണ് ഇത്തരത്തിലുള്ള നടപടികള്‍.

ബോര്‍ഡില്‍ വര്‍ക്ക്‌മെന്‍ തസ്തികയില്‍ നിന്നും ഓഫിസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ പെര്‍ഫോമന്‍സ് അപ്രൈസല്‍ റിപ്പോര്‍ട്ടിങ് സിസ്റ്റം കൊണ്ടുവരാന്‍ 2022 ല്‍ സി.എം.ഡി ഉത്തരവിറക്കിയെങ്കിലും നടപ്പായിട്ടില്ല. പലപ്പോഴും മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോര്‍ഡില്‍ സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഏതാനും വര്‍ഷം മുമ്പ് 1179 മീറ്റര്‍ റീഡര്‍മാരെ ഒറ്റയടിക്ക് സബ് എന്‍ജിനീയര്‍മാരാക്കി. അഞ്ച് വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയെന്നത് മാത്രമായിരുന്നു മാനദണ്ഡം. ഇവരില്‍ പലരും ഇപ്പോള്‍ അസി. എന്‍ജിനീയര്‍മാരാണ്.


മീറ്റര്‍ റീഡിങ് ആന്റ് സ്‌പോട്ട് ബില്ലര്‍ എന്ന തസ്തികക്കാരുടെ ജോലി പൂര്‍ണമായും ക്ലറിക്കലാണ്. സാങ്കേതിക മികവ് ഇതിന് ഒട്ടും ആവശ്യമില്ല. സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും വയര്‍മാന്‍, ഇലക്ടീഷ്യന്‍ കോഴ്‌സ് പാസായവരാണ് ഈ തസ്തികയില്‍ ജോലി ചെയ്യുന്നത്. സബ് എന്‍ജിനീയര്‍മാരുടെ ജോലി അങ്ങേയറ്റം സാങ്കേതിക മികവ് പുലര്‍ത്തേണ്ടതാണ്. 11 കെ.വി പോലുള്ള ഹൈ വോള്‍ട്ടേജ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം നല്‍കേണ്ടത് സബ് എന്‍ജിനീയര്‍മാരാണ്. എന്നാല്‍ ചെറിയ വയറിങ് ജോലിയെക്കുറിച്ചു പോലും ധാരണയില്ലാത്തവരാണ് പ്രമോഷനിലൂടെ സബ് എന്‍ജിനീയര്‍മാരായിരിക്കുന്നത്. വിതരണ ലൈനുകളിലെ വോള്‍ട്ടേജ് സംബന്ധിച്ചോ നിയന്ത്രണം സംബന്ധിച്ചോ ഇക്കൂട്ടര്‍ക്ക് പ്രായോഗികജ്ഞാനമില്ല. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ യോഗ്യത വേണമെന്ന് 1956 ലെ വൈദ്യുതി നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഹൈവോള്‍ട്ടേജ് ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും കുറഞ്ഞ യോഗ്യത ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമയാണ്. ഈ നിയമത്തിനെല്ലാം പുല്ലുവില നല്‍കിയാണ് വൈദ്യുതി ബോര്‍ഡും യൂനിയനുകളും തമ്മിലുള്ള ധാരണപ്രകാരം യോഗ്യതയില്ലാത്തവര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കിയത്.
ഇതിനിടെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും കെ.എസ്.ഇ.ബി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കേന്ദ്ര പവര്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വര്‍ക്കര്‍, ലൈന്‍മാന്‍, ഓവര്‍സിയര്‍, സബ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് 12 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. മൂലമറ്റം പെറ്റാര്‍ക്കിലും കോഴിക്കോട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം റീജ്യനല്‍ സെന്ററുകളിലുമാണ് പരിശീലനം നല്‍കുന്നത്.


മീറ്റര്‍ റീഡര്‍ര്‍ സബ് എന്‍ജിനീയര്‍

ഏതാനും വര്‍ഷം മുമ്പ് 1179 മീറ്റര്‍ റീഡര്‍മാരെ ഒറ്റയടിക്ക് സബ് എന്‍ജിനീയര്‍മാരാക്കിയിരുന്നു. മീറ്റര്‍ റീഡിങ് ആന്റ് സ്‌പോട്ട് ബില്ലര്‍ എന്ന തസ്തികക്കാരുടെ ജോലി പൂര്‍ണമായും ക്ലറിക്കലായിരിക്കെയാണ് ഈ ജോലി ചെയ്തിരുന്നവര്‍ 11 കെ.വി പോലുള്ള ഹൈ വോള്‍ട്ടേജ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട സബ് എന്‍ജിനീയറുടെ ചുമതലയിലെത്തുന്നത്. ചെറിയ വയറിങ് ജോലിയെക്കുറിച്ചു പോലും ധാരണയില്ലാത്തവരാണ് പ്രമോഷനിലൂടെ സബ് എന്‍ജിനീയര്‍മാരായിരിക്കുന്നത്.


പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നര ലക്ഷം ശമ്പളം

വൈദ്യുതി ബോര്‍ഡില്‍ പത്താം ക്ലാസ് തോറ്റവര്‍ പോലും കൈപ്പറ്റുന്നത് മാസം ഒന്നര ലക്ഷം വരെ ശമ്പളം. സബ് എന്‍ജിനീയര്‍ ഗ്രേഡില്‍ പത്താം ക്ലാസ് തോറ്റ 451 പേര്‍ ഒരു ലക്ഷത്തിലേറെ ശമ്പളം കൈപ്പറ്റുന്നുണ്ട്. പത്താം ക്ലാസ് തോറ്റ 451 പേര്‍ സബ് എന്‍ജിനീയര്‍ തസ്തികയില്‍ നിലവില്‍ ജോലി ചെയ്യുന്നുവെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി. അവരുടെ ശമ്പളം 1,33, 695 രൂപയാണ്. സബ് എന്‍ജീനീയറേക്കാള്‍ ഉയര്‍ന്ന ഗ്രേഡില്‍ പത്താം ക്ലാസ് തോറ്റ 34 പേരുണ്ട്. അവരുടെ ശമ്പളം 1,43,860 രൂപയാണെന്നും തൊടുപുഴ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഷാജി ഈപ്പന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.

Unqualified Candidates were promoted by flouting the norms in kseb



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  11 days ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  11 days ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  11 days ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  11 days ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  11 days ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  11 days ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  11 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  11 days ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  11 days ago