HOME
DETAILS
MAL
കൃഷ്ണകുമാറിന്റെ വീട് വി.എം സുധീരന് സന്ദര്‍ശിച്ചു
backup
August 30 2016 | 18:08 PM
ഹരിപ്പാട് : പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതിവച്ചശേഷം ജീവനൊടുക്കിയ ഹരിപ്പാട് കാര്‍ത്തികപ്പള്ളി സ്വദേശി കൃഷ്ണകുമാറിന്റെ വീട് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് സന്ദര്‍ശിച്ചു. മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ സര്‍വ്വീസില്‍ തുടരാനോ യൂണിഫോം ഇടാനോ അര്‍ഹരല്ല. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. സാധാരണക്കാരായ ഒരു കുടുംബത്തിന് സാമാന്യമായ നീതി നിഷേധിക്കപ്പെട്ടു എന്നതിന് ഒരു ന്യായീകരണവും ഇല്ല. കൃഷ്ണ കുമാറിന്റെ ജീവന് സമാധാനം പറയേണ്ടത് ഭരണാധികാരികളും പൊലീസുമാണ്.
ഭരണകൂടത്തിന്റെ നിയമപരിപാലന സംവിധാനത്തിന്റെ വീഴ്ചയുടെ ഫലമായിട്ടാണ് വിലപ്പെട്ട ഒരു ജീവന് നഷ്ടമായത്. മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ കൃഷണ കുമാറിന്റെ വീട് സന്ദര്‍ശിച്ച് കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നും വി.എം സുധീരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."