HOME
DETAILS

ഇസ്‌റാഈല്‍ തടവറകളില്‍ 'ഗ്വണ്ടനാമോ' തനിയാവര്‍ത്തനം; ഫലസ്തീന്‍ തടവുകാര്‍ നേരിടുന്നത് കുപ്രസിദ്ധ യു.എസ് ജയിലറയെ വെല്ലുന്ന പീഡനങ്ങള്‍ 

  
Web Desk
June 24 2024 | 08:06 AM

‘Happening again’: Guantanamo victims say Israel using ‘US-style’ torture

ജറൂസലേം: തുറിച്ചു വെച്ച കണ്ണുകള്‍. തീര്‍ത്തും  അലക്ഷ്യമായി ഇളക്കിക്കൊണ്ടിരിക്കുന്ന കൈകാലുകള്‍. ഇടക്കിടെ ഭാരത്താല്‍ കുനിഞ്ഞു പോകുന്ന പോലെ താഴ്ന്നു പോകുന്ന തല. വീണ്ടും ഭീതിയാലുള്ള തുറിച്ചു നോട്ടം. ആ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കിയാല്‍ അറിയാം അയാള്‍ അനുഭവിച്ചു തീര്‍ത്ത പീഢനങ്ങള്‍. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ തടവറയില്‍ നിന്ന് മോചിതനായ ഫലസ്തീന്‍ യുവാവിന്റെ ഈ ഒരു ചിത്രം പുറത്തു വന്നതോടെ ലോകം ഒരിക്കല്‍ കൂടി ഗ്വാണ്ടനാമോ എന്ന കൊടിയ ക്രൂരാനുഭവങ്ങളെ ചികയുകയാണ്. 

ഓര്‍ക്കുന്നില്ലേ ഗ്വാണ്ടനാമോ. നിരപരാധികളുടെ മേല്‍ അഴിച്ചു വിട്ട പൈശാചികതയുടെ പ്രതീകമായ ഗ്വാണ്ടനാമോ. പേരില്‍ പോലും ഭീകരമായ പീഡനപര്‍വങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഗ്വാണ്ടനാമോ. ഹിറ്റ്‌ലറുടെ കാലത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളെ വെല്ലുന്ന ക്രൂരതകളാണ് ഇവിടെ അരങ്ങേറിയിരുന്നത്. ഭീകരവാദം ഒരു മുസ്‌ലിം കുറ്റ കൃത്യമാണെന്ന് ചരിത്രത്തില്‍ ചിത്രീകരിച്ച ഇരുണ്ട തടവറ. 

കറുത്ത തുണികളാല്‍ കൊട്ടിയടച്ച് മറച്ചു വെച്ച ജനലുകളുള്ള മുറിയില്‍ പ്രകാശത്തിന്റെ ഒരു കണിക പോലും കടന്നു വരാനാവാത്ത വിധം അടച്ചു പൂട്ടിയ തടവറ. മരംകോച്ചുന്ന തണുപ്പില്‍ പൂര്‍ണ നഗ്നരായാണ് അവിടെ മനുഷ്യരെ പാര്‍്പപിച്ചിരുന്നത്. കൈകള്‍ തലക്ക് മുകളിലായി ഉയര്‍ത്തി പിടിച്ച് ജയില്‍ കമ്പികളോട് കൂട്ടിക്കെട്ടിയിരുന്നു. 

ജയില്‍പുള്ളികളെ ഉറങ്ങാനനുവദിക്കാതെ എപ്പോഴും ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെക്കുക, സിഗരറ്റ് കത്തിച്ച് തടവുപുള്ളികളുടെ ശരീരത്തില്‍ വെക്കുക, പൂര്‍ണനഗ്‌നരാക്കി ശരീരത്തിലേക്ക് ഹോസ് വഴി ശക്തിയായി വെള്ളം അടിക്കുക, തണുത്ത ജയിലറകളില്‍ ആളുകളെ നഗ്‌നരാക്കി കിടത്തുക അങ്ങനെ മര്‍ദ്ദന മുറകള്‍ നിരവധി. ഫലസ്തീനില്‍ ഇസ്‌റാഈല്‍ തടവിലാക്കുന്ന മനുഷ്യര്‍ അനുഭവിക്കുന്ന കൊടും ക്രൂരതകള്‍ കുപ്രസിദ്ധ യു.എസ് തടവറയായ ഗ്വാണ്ടനാമോയെ വെല്ലുന്നതാണെന്നതിന്റെ സത്യസാക്ഷ്യമാവുകയാണ് ഗസ്സ മുനമ്പില്‍ നിന്ന് സയണിസ്റ്റ് സേന അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം വിട്ടയച്ച ബദര്‍ ദഹ്‌ലാന്‍ എന്ന ഫലസ്തീനി യുവാവ്. കൊടുംപീഡനങ്ങളുടെ ഒരുമാസത്തിനൊടുവില്‍ മനോനില തന്നെ തെറ്റിയ അവസ്ഥയിലാണ് ആ 29കാരന്‍.

ഗ്വാണ്ടനാമോ ഇരകള്‍ തന്നെയാണ് തങ്ങള്‍ അനുഭവിച്ചതു പോലുള്ള ക്രൂരതകളാണ് ബദറിന്റേതുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. 'ബദറിന്റേയും മറ്റും ചിത്രങ്ങളിലേക്ക് നോക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് യു.എസ് തടവറയില്‍ അനുഭവിച്ച കൊടുംക്രൂരതകളുടെ കടുത്ത ഓര്‍മകള്‍ തിരയടിക്കുകയാണ് മനസ്സില്‍. ഗ്വാണ്ടനാമോ ഇരയായ അസദുല്ലാഹ് ഹാറൂന്‍ പറയുന്നു.

'അടിച്ചമര്‍ത്തലിന്റെ അതിനികൃഷ്ടമായ അവസ്ഥയാണിത്. നിങ്ങള്‍ ഒരിക്കല്‍ ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ടാല്‍ ഒരു തരത്തിലും നിങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല. ഒരു സംശയവുമില്ല. അത് അതേ സംഭവം തന്നെയാണ്. അന്ന് ഞങ്ങളെ പീഡിപ്പിച്ചതു പോലെ തന്നെയാണ് ഇസ്‌റാഈല്‍ ഇവരെ പീഡിപ്പിക്കുന്നത്. അമേരിക്കക്കാര്‍ ഈ പീഡനമുറ ഉണ്ടാക്കി. ഇസ്‌റാഈല്‍ അത് പ്രാവര്‍ത്തികമാക്കുന്നു' വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോചിതനാവാത്ത ഭീതിക്കയത്തില്‍ നിന്ന് ഹാറൂന്‍ പറയുന്നു.    
 2007ല്‍ അറസ്റ്റിലായി ഹാറൂന്‍ നീണ്ട പതിനാറ് കൊല്ലക്കാലമാണ് യാതൊരു കുറ്റവും ചുമത്താതെ ക്യാബയിലെ ഗ്വണ്ടനാമോ തടവറയില്‍ കഴിഞ്ഞത്. 2021ല്‍ ഇയാള്‍ മോചിതനായി.  താനനുഭവിച്ച രീതിയിലുള്ള പീഡനങ്ങള്‍ തന്നെയാണ് ഇസ്‌റാഈല്‍ തടവറകളില്‍ ഫലസ്തീനികള്‍ അനുഭവിക്കുന്നതെന്ന് സംശയമേതുമില്ലാതെ ഹാറൂണ്‍ ആവര്‍ത്തിക്കുന്നു. 

wound badar.jpg


'ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ദിവസങ്ങളിലേതിന് സമാനമായ അവസ്ഥയാണിത്. നിന്നിടത്തു നിര്‍ത്തി അടിക്കുകയായിരുന്നു എന്നെ. എന്നെയവര്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ല. എങ്ങാനും ഇരുന്നുപോയാല്‍ വീണ്ടും അടിയായി. പിന്നെ എഴുന്നേല്‍ക്കാനാവില്ല.  ഉറങ്ങാന്‍ അനുവദിക്കാതെ ദിവസങ്ങളോളം ആക്രമിച്ചു. പല തടവുകാരെയും നായ്ക്കളെക്കൊണ്ട് കടിപ്പിച്ചു. ഞങ്ങള്‍ക്ക് വളരെ പരിമിതമായ വൈദ്യസഹായം മാത്രമാണ് കിട്ടിയത്. ശാരീരിക പീഡനം വളരെയേറെയായിരുന്നു. എന്നാല്‍, അതിനേക്കാര്‍ ഭീകരമായിരുന്നു വ്യത്യസ്ത രൂപങ്ങളിലുള്ള മാനസിക പീഡനം. ഫലസ്തീനിലും ഗ്വാണ്ടനാമോയിലും ബഗ്രാമിലും അബൂ ഗുറൈബിലും തടവുകാരെ പീഡിപ്പിക്കുന്ന് ഒരുപോലെയാണെന്ന് ഞാന്‍ കരുതുന്നുവെന്നും' തന്റെ ഭീകര നാളുകള്‍ ഹാറൂണ്‍ 'അല്‍ജസീറ' ലേഖകനായ ഉസാമ ബിന്‍ ജാവേദിനോട് പങ്കുവെക്കുന്നതിങ്ങനെയാണ്.

മറിച്ചല്ല ഫലസ്തീനിലെ ബദര്‍ ദഹ്‌ലാന്റെ അവസ്ഥ. സംസാരിക്കാന്‍ പാടുപെടുന്ന ഇയാള്‍ തടവിലായിരിക്കുമ്പോള്‍ സംഭവിച്ചത് അങ്ങേയറ്റത്തെ ഭയപ്പാടോടെയാണ് വിവരിക്കുന്നത്. തന്നെ അടച്ചിരുന്ന ഇസ്‌റാഈല്‍ ജയിലിനെ 'പേടിസ്വപ്നം' എന്നാണ് വിശേഷിപ്പിക്കുന്നത്. 'അവര്‍ എന്നെ ജയിലില്‍ വെച്ച് അടിച്ചു. തല താഴ്ത്തി ഇരിക്കാനും മേലോട്ട് നോക്കാതിരിക്കാനും പറഞ്ഞു, കാരണം... അവന്‍ എന്നോട് എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല... എങ്ങനെയെന്ന് അറിയില്ല. എനിക്കത് നിങ്ങളോട് വിവരിക്കാന്‍ കഴിയില്ല...അവര്‍ എന്നെ തല്ലി. കാലുകള്‍ ഒടിച്ച് വെട്ടാന്‍ പോയി. ഞാന്‍ പേടിച്ചുപോയി' തന്റെ പല വാചകങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയാതെ ദഹ്‌ലാന്‍ വിറക്കുന്നു. കൈത്തണ്ടക്ക് ചുറ്റുമുള്ള മുറിവുകളും കാണിച്ചു. അല്‍അഖ്‌സ രക്തസാക്ഷി ആശുപത്രിയിലാണിപ്പോള്‍ ദഹ്‌ലന്‍.

'ഒരു മാസത്തിനുള്ളില്‍ ബദര്‍ ദഹ്‌ലാന്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ സംസാരിക്കാനോ കഴിയാത്ത വിധത്തിലുള്ള ആഘാതങ്ങള്‍ക്കിരയായിരിക്കുന്നു. മോചിപ്പിക്കപ്പെട്ട ചില തടവുകാര്‍ മരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചെറുപ്പക്കാരുടെ സ്ഥിതി ഇങ്ങനെയെങ്കില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന കുട്ടികള്‍, വയോധികര്‍, നിത്യരോഗികള്‍ എന്നിവരുടെ അവസ്ഥ ഊഹിക്കാനാകുമോ?'  ഇതെക്കുറിച്ച് ഒരാള്‍ 'എക്‌സി'ല്‍ ഒരാള്‍ ചോദിക്കുന്നു. 'ഒരു യുവാവിന്റെ രൂപവും വ്യക്തിത്വവും മാറ്റാന്‍ വെറും 30 ദിവസം മതി. അധിനിവേശ ജയിലുകളില്‍ ഫലസ്തീന്‍ തടവുകാരോട് കാണിക്കുന്ന അനീതിയുടെ കഥയാണ് ബദര്‍ കാണിച്ചു തരുന്നത്' മറ്റൊരാള്‍ കുറിക്കുന്നു. 

women gaza.jpg

കുറ്റം ചുമത്താതെ മൂന്ന് വര്‍ഷത്തോളം ഗ്വാണ്ടനാമോയില്‍ തടവിലിട്ട മനുഷ്യാവകാശ അഭിഭാഷകനാണ് അഫ്ഗാനിലെ മൊഅ്‌സാം ബെഗ്. ഗസ്സയും ഗ്വാണ്ടനാമോയും തമ്മില്‍ വ്യക്തമായ സാമ്യമുണ്ടെന്ന് ബെഗും പറയുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ആദ്യം അഫ്ഗാനിസ്ഥാനിലെ ബഗ്രാം ജയിലിലും പിന്നീട് ഗ്വാണ്ടനാമോയിലും തനിക്ക് സംഭവിച്ചതാണ് ഇപ്പോഴും സംഭവിക്കുന്നത്. എന്നെ നഗ്‌നനാക്കി മര്‍ദിച്ചു. മറ്റ് തടവുകാരുമായി ഇടകലര്‍ത്തി. അമേരിക്കന്‍ പട്ടാളക്കാര്‍ തടവുകാരെ കൊലപ്പെടുത്തുന്നത് ഞാന്‍ കണ്ടു. തടവുകാരെ ദുരുപയോഗം ചെയ്യുന്നതിന് സാക്ഷിയായി- അദ്ദേഹം പറയുന്നു. 

mozam.jpg

ഇസ്‌റാഈല്‍ ജയിലുകളില്‍ 9,500 രാഷ്ട്രീയ തടവുകാരില്‍ 3,500ലധികം ഫലസ്തീനികള്‍ ഒരു കുറ്റവും ചുമത്താതെ തടവിലാക്കപ്പെട്ടവരാണ്. ഒക്ടോബറില്‍ ഗസ്സക്കെതിരായ യുദ്ധം ആരംഭിക്കുന്നതിനുമുമ്പുതന്നെ ആയിരക്കണക്കിനാളുകളെ തടവിലാക്കിയിട്ടുണ്ട്. അതിനുശേഷവും നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കുറ്റം ചുമത്താതെയായിരുന്നു അറസ്റ്റ്.  അഭ്ഭാഷകരെ പോലും കാണാനനുവദിക്കാത്ത അനിസ്ചിതകാല തടവും. 

കഴിഞ്ഞ ഒക്ടോബറില്‍ ഇസ്‌റാഈല്‍ നരവേട്ട തുടങ്ങിയ ശേഷം  54 ഫലസ്തീനികള്‍ ജയിലുകളില്‍ കൊല്ലപ്പെട്ടുവെന്നാണ് ഗസ്സയിലെ തടവുകാരുടെയും മുന്‍ തടവുകാരുടെയും കമീഷന്‍ പുറത്തുവിട്ടത്. കൂട്ടമായി തടവിലിടല്‍, തടവുകാരെ ദുരുപയോഗം ചെയ്യല്‍, ഫലസ്തീനികളുടെ നിര്‍ബന്ധിത തിരോധാനം എന്നിവ സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ ഓഫിസ് പറയുന്നു.

വിചാരണ കൂടാതെ തടവിലാക്കപ്പെട്ട ഫലസ്തീന്‍ തടവുകാരെ ദുരുപയോഗം ചെയ്യുന്നതിന്റെ വിശദാംശങ്ങള്‍ ഏപ്രില്‍ അവസാനത്തില്‍ ഇസ്‌റാഈലി പത്രമായ ഹാരെറ്റ്‌സ് പ്രസിദ്ധീകരിച്ചിരുന്നു. നിരന്തരമായി അടിക്കല്‍, തടവുകാരെ നായ്ക്കളെവെച്ച് ആക്രമിക്കല്‍, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിതരാക്കല്‍, മുഹമ്മദ് നബിയെ ശപിക്കാന്‍ നിര്‍ബന്ധിതരാക്കല്‍ എന്നിവയടക്കം ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 10 തടവുകാര്‍ പങ്കിട്ട സെല്ലിലെ ടോയ്‌ലറ്റിലേക്കുള്‍പ്പെടെ വെള്ളം നിഷേധിക്കുക, വൈദ്യുതി വിതരണം തടസ്സപ്പെടുത്തുക, നഗ്‌നരാക്കി മര്‍ദിക്കല്‍, വേണ്ടത്ര ഭക്ഷണം നല്‍കാതിരിക്കല്‍ തുടങ്ങിക്രൂരതകള്‍ക്കൊപ്പം ലൈംഗികാതിക്രമങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  4 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  4 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  4 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  4 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  4 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  4 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  4 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago