HOME
DETAILS

പരിസ്ഥിതി സംരക്ഷണത്തിന് ഉമ്മുല്‍ഖുവൈനില്‍ നിരവധി സംരംഭങ്ങള്‍

  
Web Desk
June 24, 2024 | 9:08 AM

For environmental protection


ഉമ്മുല്‍ഖുവൈന്‍: പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാര്‍ പരിശ്രമത്തില്‍. പരിസ്ഥിതി സംരക്ഷണത്തിനായി എമിറേറ്റ് വിവിധ സംരംഭങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടതാണ് ഉമ്മുല്‍ഖുവൈന്‍ സസ്റ്റയ്‌നബ്ള്‍ ബ്ലൂ എകണോമി സ്ട്രാറ്റജി. ഇത് എമിറേറ്റിന്റെ ഭാവി വളര്‍ച്ചയ്ക്ക് വ്യക്തമായ അടിത്തറ പാകും. ആഗോള പ്രവണതകള്‍ക്കനുസൃതമായി സാമ്പത്തിക അവസരങ്ങള്‍ തിരിച്ചറിയുന്ന സമഗ്രമായ വികസനപരവും പരിവര്‍ത്തനപരവുമായ തന്ത്രമാണിതെന്നും അധികൃതര്‍ പറഞ്ഞു.
സമുദ്ര ഗതാഗതം, ഇക്കോ ടൂറിസം, ബ്ലൂ കാര്‍ബണ്‍, സുസ്ഥിര മത്സ്യബന്ധനം, കാലാവസ്ഥാവ്യാവസായിക മേഖലകള്‍ തുടങ്ങിയ  നിരവധി കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എമിറേറ്റിന്റെ ജി.ഡി.പിയില്‍ ബ്ലൂ എകണോമിയുടെ പങ്ക് 40 ശതമാനത്തില്‍ കുറയാതെ നിര്‍ത്താനാണ് സ്ട്രാറ്റജി വഴി ഉദ്ദേശിക്കുന്നത്. 
കോപ്28 സമ്മേളനത്തിന്റെ ഭാഗമായി ബ്ലൂ എകോണമിയുടെ ഒരു കൂട്ടം മാര്‍ഗനിര്‍ദേശങ്ങള്‍ വികസിപ്പിക്കാനുള്ള സംരംഭം ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക മന്ത്രാലയം, എമിറേറ്റ്‌സ് നേചര്‍, ഡബ്ല്യൂ.ഡബ്ല്യൂ.എഫ്, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ സംരംഭം നടപ്പാക്കുന്നത്.
 ടൂറിസം അടക്കമുള്ള വിഷയങ്ങളില്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളും ഈ സംരംഭത്തില്‍പ്പെടുന്നു.
പ്ലാസ്റ്റിക് മലിനീകരണ അപകടങ്ങളില്‍ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കാനും തെറ്റായ സമ്പ്രദായങ്ങളുടെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിരതയുടെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കാനുമായി യു.എ.ക്യു എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഈ വര്‍ഷം ജനുവരിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പന്നങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതനുസരിച്ച് എമിറേറ്റിലെ മുഴുവന്‍ ഷോപ്പിങ് സെന്ററുകളിലും റീടെയില്‍ സ്റ്റോറുകളിലും സെയില്‍സ് ഔട്‌ലെറ്റുകളിലും സുസ്ഥിരപുനരുപയോഗ ബദലുകള്‍ ലഭ്യമാക്കും.
എമിറേറ്റിലെ കാര്‍ഷിക സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഹരിത ഇടങ്ങള്‍ നിലനിര്‍ത്തി ജീവിത നിലവാരം ഉയര്‍ത്താനുമുള്ള കരാറുകളില്‍ ഒപ്പു വെക്കല്‍, എമിറേറ്റിലെ വ്യാവസായിക മേഖലകളില്‍, പ്രത്യേകിച്ചും ഉമ്മുല്‍ ത്വൂബ് മേഖലയില്‍, ഗാഫ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍ സംരംഭം ആരംഭിക്കുന്നത് ഇതിലുള്‍പ്പെടുന്നു. 
സുസ്ഥിര കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കാനും ആരോഗ്യകരമായ പരിസ്ഥിതിയും എമിറേറ്റിന്റെ മൊത്തത്തിലുള്ള സൗന്ദര്യവും സംരക്ഷിക്കാനും 150ലധികം ഫാക്ടറികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി.  
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിന് സ്‌കൂളുകളിലും സര്‍വകലാശാലകളിലും ബോധവല്‍ക്കരണ പരിപാടികളും വിദ്യാഭ്യാസ പ്രോഗ്രാമുകളും നടത്തി. ആരോഗ്യകരമായ പരിസ്ഥിതിയും സുസ്ഥിര ജീവിത ശൈലിയും പ്രോത്സാഹിപ്പിക്കാന്‍ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന സാമൂഹിക സംരംഭങ്ങള്‍ ആരംഭിച്ചു. പ്രദര്‍ശനങ്ങള്‍, ശില്‍പശാലകള്‍, വിദ്യാഭ്യാസ പ്രഭാഷണങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.
25 പ്രാദേശിക കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് കലയും പരിസ്ഥിതി സംസ്‌കാരവും സമന്വയിപ്പിച്ച് ഫെബ്രുവരിയില്‍ 'ആര്‍ട്ട് യുഎക്യു' നടത്തി. 'ഗ്രീനിങ് ഔവര്‍ വേള്‍ഡ്' എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ കാമ്പയിന്‍. ഇത് അടുത്തിടെ ഉമ്മുല്‍ഖുവൈന്‍ മാള്‍ നടപ്പാക്കി. 
എമിറേറ്റിലെ വിവിധ സ്‌കൂളുകളില്‍ 1,000 വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കൂടാതെ, സുസ്ഥിരതാ തത്ത്വങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശുദ്ധോര്‍ജ കണ്ടുപിടിത്തങ്ങളും മാള്‍ അവതരിപ്പിച്ചു. ഉമ്മുല്‍ ഖൈവൈനിലെ വിവിധ സ്ഥാപനങ്ങള്‍ പദ്ധതികള്‍ നടപ്പാക്കുന്നത് തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളുടെ ദേഷ്യവും നിരാശയും ഇപ്പോള്‍ അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്; ഐ.എസ്.എല്‍ പുനരാരംഭിക്കണം,ഫുട്‌ബോള്‍ ഫെഡറേഷനോട് സുനില്‍ ഛേത്രിയും താരങ്ങളും

Football
  •  12 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചു; നാല് ജില്ലകളില്‍ ജലവിതരണം തടസ്സപ്പെടും 

Kerala
  •  12 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്;  ഇന്ധനം തീര്‍ന്നു; ചുരം ആറാം വളവില്‍ വീണ്ടും ലോറി കുടുങ്ങി

Kerala
  •  13 days ago
No Image

പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവം; വാതിൽ തുറന്നിട്ടോ എന്ന് പരിശോധിക്കും, മരണകാരണം ക്യാപ്ചർ മയോപ്പതിയെന്ന് ലൈഫ് വാർഡൻ

Kerala
  •  13 days ago
No Image

'അവൾ എന്നെ ചതിക്കുകയായിരുന്നു'; പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ നടുറോഡിൽ വെച്ച് കുത്തി കൊലപ്പെടുത്തി; പ്രതി പിടിയിൽ

crime
  •  13 days ago
No Image

മികച്ച വളര്‍ച്ചാ നിരക്കുമായി ലുലു റീടെയ്ല്‍; 2025ലെ ആദ്യ 9 മാസങ്ങളിലായി 53,220 കോടി രൂപയുടെ വരുമാന നേട്ടം

Business
  •  13 days ago
No Image

ഡൽഹി സ്‌ഫോടനം: നാല് കുട്ടികളുടെ പിതാവ്, 22 കാരനായ കച്ചവടക്കാരന്‍, ഇറിക്ഷാ ഡ്രൈവര്‍... ഇരകളെല്ലാം സാധാരണക്കാര്‍

National
  •  13 days ago
No Image

ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെ അഴിമതിയുടെയും അസൗകര്യങ്ങളുടെയും പിടിയിൽ അകപ്പെടും; മംദാനിയുടെ ഭരണത്തെ വിമർശിച്ച് ശതകോടീശ്വരൻ

International
  •  13 days ago
No Image

എസ്.ഐ.ആര്‍; ബി.എല്‍.ഒമാരെ വട്ടംകറക്കി പുതിയ നിര്‍ദേശങ്ങള്‍

Kerala
  •  13 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു

oman
  •  13 days ago