HOME
DETAILS
MAL
2023-ലെ വിദേശ നിക്ഷേപത്തിൽ ആഗോളതലത്തിൽ യു.എ.ഇ രണ്ടാമത്
June 24 2024 | 14:06 PM
ദുബൈ:ആഗോളതലത്തിലെ വിദേശ നിക്ഷേപ രംഗത്ത് 2023-ൽ യു.എ.ഇക്ക് രണ്ടാം സ്ഥാനം. യു എൻ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റ്
പ്രസിദ്ധീകരിച്ച വേൾഡ് ഇൻവെസ്റ്റ്‌മെൻ്റ് റിപ്പോർട്ട് 2024 അനുസരിച്ചാണ് ഈ കണക്ക്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023-ൽ 1323 ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് (FDI) പദ്ധതികളോടെയാണ് യു.എ.ഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.
2022-നെ അപേക്ഷിച്ച് വിദേശ നിക്ഷേപ രംഗത്ത് യു.എ.ഇ 33 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.2023-ൽ 30.688 ബില്യൺ യുഎസ് ഡോളറാണ് യു.എ.ഇ കൈവരിച്ചിട്ടുള്ള വിദേശ നിക്ഷേപം. 2022-ൽ ഇത് 22.737 ബില്യൺ ഡോളറായിരുന്നു (35 ശതമാനം വളർച്ച).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."