ദുബൈ: 30 ബില്യൺ ദിർഹത്തിൻ്റെ മഴ ഡ്രെയിനേജ് ശൃംഖല ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു
ദുബൈ: 30 ബില്യൺ ദിർഹം ചെലവിൽ ദുബൈയിൽ മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള സംയോജിത പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച അറിയിച്ചു.
പദ്ധതി എമിറേറ്റിലെ മഴവെള്ളം ഒഴുക്കിവിടാനുള്ള ശേഷി 700 ശതമാനം വർധിപ്പിക്കുകയും ഭാവിയിലെ കാലാവസ്ഥാ വെല്ലുവിളികളെ നേരിടാനുള്ള ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും.
ദുബൈയിലെ എല്ലാ പ്രദേശങ്ങളും ഉൾക്കൊള്ളുകയും പ്രതിദിനം 20 ദശലക്ഷം ക്യുബിക് മീറ്ററിലധികം വെള്ളം ആഗിരണം ചെയ്യുകയും ചെയ്യുന്ന പദ്ധതി, ഈ മേഖലയിലെ മഴവെള്ളം ശേഖരിക്കുന്നതിനുള്ള ഏറ്റവും വലിയ ശൃംഖലയായിരിക്കും.
2033-ഓടെ നിർമാണം പൂർത്തിയാക്കുന്ന പദ്ധതിയുടെ ഉടൻ നിർമാണം തുടങ്ങാനാണ് പദ്ധതി.ഈ പദ്ധതി അടുത്ത നൂറു വർഷത്തേക്ക് ദുബൈയിൽ സേവനദായകമാവുമെന്ന് ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."