HOME
DETAILS

ഖത്തറില്‍ വന്‍ ഫീസിളവ് പ്രഖ്യാപിച്ച് മന്ത്രാലയം

  
Web Desk
June 28 2024 | 03:06 AM

The ministry has announced a huge fee discount in Qatar

ദോഹ: ഖത്തറില്‍ വന്‍ ഫീസിളവുമായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. വാണിജ്യ, വ്യവസായ, വ്യാപാര രംഗങ്ങളിലെ സേവനങ്ങള്‍ക്കാണ് വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ താനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ മന്ത്രാലയത്തിന്റെ സേവനങ്ങളില്‍ 90% വരെ ഇളവ് പ്രഖ്യാപിച്ചത്. 

പുതിയ ഉത്തരവ് വരുന്നതോടെ ഒരു സംരംഭം തുടങ്ങുന്നതിനുള്ള ലൈസന്‍സ് ഫീ ഇനി 500 റിയാല്‍ മാത്രമായിരിക്കും. നിലവില്‍ 10,000 റിയാല്‍ വരെയായിരുന്നു ഈടാക്കിയിരുന്നത്. ഗാര്‍ഹിക ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള വാര്‍ഷിക ഫീസ് 10,000 റിയാലില്‍ നിന്ന് 500 റിയാലായി പുനഃക്രമീകരിക്കുന്നതാണ്.

ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള വാര്‍ഷിക ഫീസും 500 റിയാലായിരിക്കും. ഒരു സ്ഥാപനത്തിന്റെ ശാഖകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള വാര്‍ഷിക ഫീസ് 10,000ല്‍ നിന്ന് 500 റിയാലാക്കിയാണ് കുറച്ചത്. വാണിജ്യ രജിസ്‌ട്രേഷന്‍, വാണിജ്യ പെര്‍മിറ്റ്, വാണിജ്യ ഏജന്‍സി രജിസ്ട്രി, വാണിജ്യ കമ്പനി സേവനങ്ങള്‍, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, ഓഡിറ്റര്‍മാര്‍, പേറ്റന്റ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പുതിയ നിരക്ക് നിലവില്‍ വരുന്നതാണ്. ഖത്തറിലെ നിക്ഷേപ അന്തരീക്ഷം വര്‍ധിപ്പിക്കുന്നതിനും വ്യാപാര വ്യവസായ മേഖലകള്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫീസ് കുറയ്ക്കാനുള്ള തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

ഖത്തര്‍ നാഷനല്‍ വിഷന്‍ 2030 ലക്ഷ്യം വയ്ക്കുന്ന സുസ്ഥിര സാമ്പത്തിക വളര്‍ച്ച, സാമ്പത്തിക വൈവിധ്യവല്‍ക്കരണം, ബിസിനസ് അന്തരീക്ഷത്തിന്റെ വികസനം മെച്ചപ്പെടുത്തല്‍ എന്നിവയും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. വാണിജ്യ, വ്യവസായ മന്ത്രാലയം നിക്ഷേപകരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും വിശകലനം ചെയ്തതിനു ശേഷം വിശദമായ പഠനങ്ങള്‍ നടത്തിയാണ് ഈ ഇളവ് പ്രഖ്യാപിച്ചത്. 

കമ്പനി രൂപീകരണം, വാണിജ്യ രജിസ്‌ട്രേഷന്‍, പുതിയ  ഔട്ട്‌ലെറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ ഈ തീരുമാനം വിപണിയില്‍ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ. ഖത്തറിലേയ്ക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുക, സാമ്പത്തിക വൈവിധ്യവല്‍ക്കരണവും സുസ്ഥിര സമ്പദ്‌വ്യവസ്ഥയും കൈവരിക്കുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കുകയുമാണ് പുതിയ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.

നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക, വിദേശ ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ഗുണകരമായിരിക്കും പുതിയ തീരുമാനമെന്നും ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ താനി. മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷമേ പ്രാബല്യത്തില്‍ വരുകയുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago
No Image

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഒറ്റത്തന്ത' പ്രസംഗം; സുരേഷ് ഗോപിക്കെതിരെ പൊലിസിൽ പരാതി

Kerala
  •  a month ago
No Image

കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം 

Kerala
  •  a month ago
No Image

സഊദി ആഗോള സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക സ്വാധീനം; ഫൈസല്‍ അല്‍ ഇബ്രാഹീം

Saudi-arabia
  •  a month ago
No Image

ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം

Kerala
  •  a month ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago