ഡ്രൈവര്‍ മുതല്‍ ഇലക്ട്രീഷ്യന്‍ വരെ; താലൂക്ക് ആശുപത്രിയില്‍ നിരവധി ഒഴിവുകളിലേക്ക് അഭിമുഖം; ഈയവസരം പാഴാക്കരുത്
- താലൂക്ക് ആശുപത്രിയില്‍ ഒഴിവുകള്‍
വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ജോലിയൊഴിവ്. ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, എക്‌സ്-റേ ടെക്‌നീഷ്യന്‍, ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍ പോസ്റ്റുകളിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. പരീക്ഷയില്ലാതെ നേരിട്ടുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം നടക്കുക.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി താഴെ നല്‍കിയിരിക്കുന്ന തീയതികളില്‍ രാവിലെ 10 മണിക്ക് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അഭിമുഖ തീയതികള്‍
ഫാര്‍മസിസ്റ്റ് വിഭാഗത്തില്‍ ജൂലൈ 10ന്
ലാബ് ടെക്‌നീഷ്യന്‍ ജൂലൈ 11ന്
എക്‌സ് റേ ടെക്‌നീഷ്യന്‍ ജൂലൈ 12ന്
ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍ ജൂലൈ 17ന്
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0470 2080088, 8590232509, 9846021483.
2. ധനകാര്യ വകുപ്പില്‍ പ്രോഗ്രാമര്‍മാരെ ആവശ്യമുണ്ട്
ധനകാര്യ വകുപ്പിലെ ഇഗവേര്‍ണന്‍സ് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു താത്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രോഗ്രാമറെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത
ബി.ഇ/ ബി.ടെക്, എം.സി.എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ.ടി/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എം.എസ്‌സി ആണ് യോഗ്യത.
അപേക്ഷകള്‍ ജൂലൈ 20 നകം ലഭിക്കണം. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് പ്രവൃത്തിപരിചയം വേണം.
ശമ്പളം
പ്രതിമാസം 40000 - 50000 രൂപ വേതനം.
ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ (ഐ.ടി.ഐ സോഫ്റ്റ്‌വെയര്‍) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."