ഒന്നാംറാങ്ക് നേടിയാലും നായര്‍ക്ക് ജോലി ലഭിക്കാത്ത അവസ്ഥ: പി.എന്‍. നരേന്ദ്രനാഥന്‍നായര്‍
ശാസ്താംകോട്ട: ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന തുല്യനീതിയും സമത്വവും നിഷേധിക്കപ്പെട്ട സമുദായമാണ് നായര്‍സമുദായമെന്നും ഇപ്പോഴത്തെ സംവരണ നയംമൂലം ഒന്നാം റാങ്ക് വാങ്ങിയാലും നായരായാല്‍ ജോലി ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും എന്‍.എസ്.എസ് പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍നായര്‍.
തെക്കന്‍മൈനാഗപ്പള്ളി 449-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂനിയന്‍ പ്രസിഡന്റ് പ്രൊഫ .വി. ലളിതമ്മ, കരയോഗം പ്രസിഡന്റ്. വെട്ടോലില്‍ പരമേശ്വരന്‍പിളള, സെക്രട്ടറി ഡി. മോഹനന്‍പിള്ള, രവിമൈനാഗപ്പളളി, കുരുമ്പോലില്‍ ശ്രീകുമാര്‍, ഡോ. എന്‍.കെ. പ്രേമചന്ദ്രന്‍ നായര്‍ വനജകുമാരി, പ്രെഫ. സി. രാധാകൃഷ്ണന്‍, രാജേന്ദ്രന്‍പിള്ള, പ്രെഫ. സി.ആര്‍. മോഹനന്‍പിള്ള, പി. ആര്‍.ആര്‍ നായര്‍, റ്റി. രാജേശ്വരന്‍പിള്ള സംസാരിച്ചു. വിവിധ എന്‍ഡോവ്‌മെന്റുകള്‍, ചികിത്സാധനസഹായം എന്നിവയും വിതരണം ചെയ്തു. കുടുംബഡയറക്ടറിയുടെ പ്രകാശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."