ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഓപ്പറേഷന്‍ സ്‌ക്രാപ്പിന് നാളെ തുടക്കം
കൊല്ലം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഉപയോഗശൂന്യമായ സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഓപ്പറേഷന്‍ സ്‌ക്രാപ്പ് പദ്ധതിക്ക് നാളെ തുടക്കം കുറിക്കും.
പുനരുപയോഗിക്കാന്‍ കഴിയാതെ ഓഫിസുകള്‍ക്കുള്ളിലും വരാന്തകളിലും സൂക്ഷിച്ചിരിക്കുന്ന സാധനസാമഗ്രികള്‍ നവംബര്‍ ഒന്നിനുള്ളില്‍ നീക്കം ചെയ്യാന്‍ ജൂലൈ 12ന് നടന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനിച്ചത്. പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണര്‍(ജനറല്‍) അതത് ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നല്‍കി.
ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് വിട്ടുകിട്ടിയിട്ടുള്ള സ്ഥാപനങ്ങളിലും സെപ്റ്റംബറിലെ ആദ്യ ആഴ്ച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെ സാധനസാമഗ്രികളുടെ തിട്ടപ്പെടുത്തല്‍ ആരംഭിക്കണം. ഈ പ്രവര്‍ത്തനത്തിന് പരമാവധി രണ്ടു ദിവസമാണ് അനുവദിച്ചിട്ടുള്ളത്.
എല്ലാ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും ഓഫിസുകളിലെ വിവരങ്ങള്‍ ശേഖരിച്ച് നിശ്ചിത മാതൃകയിലുള്ള പുരോഗതി റിപ്പോര്‍ട്ട് 15 ദിവസം കൂടുമ്പോള്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ക്ക്(ജനറല്‍) സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."