കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴില്‍ മറൈന്‍ എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം; അപേക്ഷ ജൂലൈ 20 വരെ
കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന് കീഴിലുള്ള മറൈന്‍ എഞ്ചിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അനുമതിയോടെയാണ് കോഴ്‌സുകള്‍ നടത്തുന്നത്.
1. ഇന്ത്യന്‍ ഗ്രാജ്വേറ്റ് മറൈന്‍ എഞ്ചിനീയറിങ് (ജി.എം.ഇ) ട്രെയിനിങ് പ്രോഗ്രാം (ഐ.എം.ഇ.സി) സീറ്റുകള്‍ 20. പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി ഉറപ്പാണ്.
യോഗ്യത
ബി.ടെക്/ ബി.ഇ മെക്കാനിക്കല്‍ എഞ്ചിനീയറിങ് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ജിയിച്ചിരിക്കണം.
പ്രായപരിധി: 31.3.2024 ല്‍ 24 വയസ്.
പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.
2. ഏകവര്‍ഷ പ്രീ-സീ ജി.എം.ഇ കോഴ്‌സ്
യോഗ്യത: ബി.ടെക് (മെക്കാനിക്കല്‍/ നേവല്‍ ആര്‍കിടെക്ച്ചര്‍)
പ്രായപരിധി: 1.9.2024ല്‍ 28 വയ്‌സ്.
പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കൈവശം ഉണ്ടായിരിക്കണം. സ്‌പോണ്‍സര്‍ഷിപ്പ് വിഭാഗത്തിന് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വേണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.
കോഴ്‌സുകള്‍ വിശദാംശങ്ങള്‍, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപപടികള്‍, ഫീസ് നിരക്ക് മുതലായ വിവരങ്ങള്‍ www.cslmeti.in ല്‍ ലഭിക്കും. വിദ്യാഭ്യാസ വായ്പ സൗകര്യവും ലഭ്യമാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായവവും ലഭ്യമാണ്.
വിലാസം
മറൈന്‍ എഞ്ചിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്
വിജ്ഞാനസാഗര്‍
ഗിരിനഗര്‍, കൊച്ചി
682020
ഫോണ്‍: 0484- 4011596, 8129823739
ഇ-മെയില്‍: [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."